Latest News

സി. ടി. അഹമദലിയുടെ സഹോദരീ ഭര്‍ത്താവ് മത്തിവളപ്പില്‍ പി. ഷാജഹാന്‍ നിര്യാതനായി

ചെമനാട്: [www.malabarflash.com] ദുബൈ ഗലദാരീ ഗ്രൂപ്പിന്റെ ചീഫ് എക്കൗണ്ടന്റായിരുന്ന മത്തിവളപ്പില്‍ പി. ഷാജഹാന്‍ (65) നിര്യാതനായി. മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമദലിയുടെ സഹോദരീ ഭര്‍ത്താവാണ്. 

ഒരു വര്‍ഷമായി രോഗബാധിതനായി നാട്ടില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. 

പഴയപുര അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സി.ടി ദൈനബി. മക്കള്‍: ഷാന, ശ്രീജ, ഷംലി, ശൈനി. മരുമക്കള്‍: ജാബിര്‍ (ബിസിനസ്, ദുബായ്), ലുഖ്മാന്‍, ഷഹസിന്‍ (ആസ്‌ത്രേലിയ), ഹസ്സന്‍ (എഞ്ചിനീയര്‍, ഇഗ്ലണ്ട്).
സഹോദരങ്ങള്‍: പരേതനായ ഡോ. മുഹമ്മദ് ഷാഫി, ഹഫ്‌സ, സുഹറ, ഷരീഫ ടീച്ചര്‍, ഖമറു, പരേതയായ ബല്‍ക്കീസ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.