Latest News

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാംഗോ മാനിയ ആരംഭിച്ചു

അബുദാബി: [www.malabarflash.com] ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാംഗോ മാനിയ എന്ന പേരില്‍ മാമ്പഴ ഫെസ്റ്റിവല്‍ ആരംഭിച്ചു.യു എ ഇ യിലെ എല്ലാ ഔട്ട്‌ ലെറ്റുകളിലും ഫെസ്റ്റിവല്‍ ഉണ്ടാകും.അബുദാബിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്തു.

ദുബായില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ആണ് മാംഗോ മാനിയ ഉത്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം ,റിജണല്‍ ഡയറക്ടര്‍ ജെയിംസ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കെഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍, തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇരുപത് രാജ്യങ്ങളില്‍ നിന്നായി നൂറ്റി പത്തിലധികം ഇനത്തിലുള്ള മാങ്ങകള്‍ ”മാംഗോ മാനിയ” വഴി പ്രദര്‍ശനത്തിനും വില്പനയ്ക്കും എത്തിച്ചിട്ടുണ്ട്. മാംഗോ മാനിയ പത്ത് ദിവസം നീണ്ടു നില്ക്കും .
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.