Latest News

കാസര്‍കോടിന്റെ കരള്‍ മുറിച്ചെടുത്ത കറുത്ത ദിനം........

കാസര്‍കോട് ജില്ലയുടെ കരള്‍ മുറിച്ചെടുത്ത കറുത്ത ദിനമായിരുന്നു 2010 മെയ് 22 ശനിയാഴ്ച, ജില്ലയെ കണ്ണീരില്‍ മുക്കിയ ആ ദിനം, വിധി എന്ന രണ്ടക്ഷരം ഒരു നിമിഷം കൊണ്ടു ഒരുപാട് ജീവനുകളെ കൊത്തിയെടുതപ്പോള്‍ ഞെട്ടി വിറച്ചത് ഒരു രാജ്യം മാത്രമല്ല, ഗള്‍ഫ് മരുഭൂവിലെ ഓരോ പ്രവാസിയുടെയും മനസ്സായിരുന്നു...[www.malabarflash.com]

അവര്‍ ഉറക്കമുണര്‍ന്നത് ആ വലിയ ദുരന്ത വാര്‍ത്ത കേട്ടാണ്, ആരൊക്കെയാണ് ആ ദുരന്തത്തില്‍ പെട്ടത് എന്നറിയാതെ നിലവിളിച്ച നിമിഷങ്ങള്‍, ഒരു കൈയ്യില്‍ മൊബൈല്‍ ഫോണും മറു കൈയ്യില്‍ ടി വി റിമോട്ടും, ഓരോ ചാനലുകള്‍ മാറി മാറി നോക്കി കരുവാളിച്ച മുഖവുമായി ഓരോ മുറിയിലും ഓരോ പ്രവാസിയും ശ്വാസം വിടാതെ വാര്‍ത്തകള്‍ ഓരോന്നായി കേട്ടിരിന്നു, ദുരന്തം മംഗലാപുരം ആയതു കൊണ്ട് തീര്‍ച്ചയായും അതില്‍ കാസര്‍കോട്ടുകാര്‍ തന്നെയായിരിക്കും കൂടുതലും എന്നത് ഏതൊരു ഗള്‍ഫുകാരനും അറിയാം. അത് കൊണ്ട് തന്നെ ഓരോ കാസര്‍കോട്ടുകാരന്റേയും മൊബൈല്‍ ഫോണും വിശ്രമിച്ചില്ല, നിന്റെ ആരെങ്ങിലും ഉണ്ടോ എന്ന് അന്വേഷിക്കനായിരുന്ന ഓരോ കോണില്‍ നിന്നും കോളുകള്‍ വന്നു കൊണ്ടേയിരുന്നു, അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിനാല്‍ വിറങ്ങലിച്ച ഇരുണ്ട ശനിയാഴ്ച.

[www.malabarflash.com] ഉപ്പയുടെ മയ്യിത്ത്‌ കാണാന്‍ വേദനയോടെ പറന്ന മകന്‍, കുടുംബത്തിലെ കല്യാണം കൂടാനായ് ആഹ്ലാദത്തോടെ യാത്ര തിരിച്ച ബന്ധുക്കള്‍, ഒന്ന് കാണാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളുടെ അടുത്തേക്ക് തന്റെ കൈ കുഞ്ഞുമായി പറന്ന ഉമ്മമാര്‍, ഭര്‍ത്താവിനെയും മക്കളെയും കൂട്ടാതെ കല്ല്യാത്തിനായ് പറന്ന വീട്ടമ്മ, ജ്യേഷ്ഠന്റെ വിവാഹാഘോത്തില്‍ ഭാഗമാകാന്‍ യാത്ര തിരിച്ച അനുജന്‍, സ്വത്ത് വീതം വെയ്ക്കാന്‍ വിമാനം കയറിയ കാരണവന്‍, മക്കളെയും കുടുംബങ്ങളെയും കണ്ടു സന്തോഷതോടെ നാട്ടിലേക്ക് തിരിച്ച ദമ്പതികള്‍..... 
ഒരൊറ്റ കുടുംബത്തിലെ പിഞ്ചോമാനകള്‍ അടക്കം നാല് പേര്‍...ആരെയും വിധി വെറുതെ വിട്ടില്ലല്ലോ എന്ന നിലവിളി മാത്രമായിരുന്നു ഗള്‍ഫ് മൊത്തം.

കാസറകോട് ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തം ജില്ല മുഴുവനും കണ്ണീര്‍ കയം തീര്‍ത്തപ്പോള്‍ ഉറ്റവരെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെയായ ദിനം... ഇനി ഞാന്‍ മംഗലാപുരത്തെക്കില്ല.... എന്നാര്‍ത്തു വിളിച്ച ഓരോ കസര്‍കോട്ടെ പ്രവാസിയെ കണ്ടു മറ്റു ജില്ലക്കാരായ മലയാളികള്‍ അവരെ എങ്ങിനെ സമാധാനപ്പെടുത്തും എന്നറിയാതെ വിങ്ങിപ്പൊട്ടിയ ദിനം.... 
രാത്രി എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട പ്രിയതമ, ഉപ്പ, മക്കള്‍, ഭാര്യ , തിരിച്ചെത്തി എന്ന ഫോണ്‍ വിളി കാത്തിരുന്ന ഓരോ പ്രവാസിയും കേട്ടത്.... പോയി, എല്ലാം പോയി എന്ന നിവവിളയുടെ അലയൊലി മാത്രം...... 

വാവിട്ടു കരഞ്ഞ ഉമ്മയുടെ ശബ്ദം, അനിയന്റെ ശബ്ദം, അനിയത്തിയുടെ ശബ്ദം, കരച്ചില്‍ കൊണ്ട് കോലാഹലം തീര്‍ത്ത വീടായിരുന്നു ആ സമയം ആ മനസ്സ് നിറയെ...... റബ്ബിന്റെ വിധി, മോനെ സമാധാനിക്കൂ, സമാധാനിപ്പിക്കാന്‍ കഷ്ടപെട്ടവന്റെ വാക്കുകള്‍ ഇത് മാത്രമായിരുന്നു.... 

ഇനിയൊരിക്കലും കസര്‍കോടിനു താങ്ങാന്‍ ആവില്ല ഇതുപോലൊരു ദുരന്തം.... അത്രക്കും കരഞ്ഞു തീര്‍ത്തു കാസര്‍കോടിന്റെ ഓരോ സന്തതിയും..... ഗള്‍ഫ് നാട് പറുദീസയാക്കിയ കാസര്‍കോട്ടുകാര്‍ ഇത് പോലെ ഒരിക്കലും കരഞ്ഞിട്ടുണ്ടാവില്ല....

ദുരന്ത വിവരം അറിഞ്ഞ ഉടനെ കിട്ടിയ വാഹനങ്ങളില്‍ മംഗലാപുരത്തേക്ക് കുതിച്ച കാസര്‍കോട് ജില്ലക്കാരായ യുവാക്കള്‍...രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍.....പക്ഷെ തിരിച്ചറിയാന്‍ പററാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് വിറങ്ങലിച്ച നിമിഷങ്ങള്‍.....

ടി വി ക്ക് മുന്നില്‍ ഇരുന്ന ഓരോ പ്രവാസിയും, നാട്ടിലുളളവരും ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും മറന്നുപോയ ദിനം, കാസര്‍കോട്ട്കാരുടെ സാന്നിധ്യം കൊണ്ട് അറിയപ്പെടുന്ന ദുബായ്, ഷാര്‍ജ പട്ടണങ്ങള്‍ ശരിക്കും ദുഃഖ സാന്ദ്രമായ ദിനം, ഒപ്പം കാസര്‍കോടും...

ആരുടെയും മുഖത്തും ചിരി വിടര്‍ന്നില്ല, ദുഃഖം മാത്രമായിരുന്നു അവരുടെ മുഖത്തു നിറഞ്ഞു നിന്നത്....
വൈകുന്നേരത്തോടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വഹിച്ചുളള ആംബുലന്‍സുകള്‍ കാസര്‍കോട്ടേക്ക് പ്രയാണം തുടങ്ങി......ആ ആംബുലസന്‍സുകളുടെ പ്രയാണം ദിവസങ്ങളോളം നീണ്ടു.....ഓരോ മൃതദേഹവും വീടുകളിലെത്തുമ്പോഴേക്കും....കൂട്ട നിലവിളികള്‍...ആര്‍ക്കും ആരെയും സമാധാനിപ്പിക്കാന്‍ കഴിയാതെ വിറങ്ങിലിച്ച ആയിരങ്ങള്‍... നിറഞ്ഞ കണ്ണോടെ അവര്‍ക്ക് യാത്രാമൊഴി നല്‍കി......
കുറേ കുടുംബങ്ങളെ അനാഥമാക്കിയ ആ മഹാദുരന്തത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍....മരണപ്പെട്ടവര്‍ക്കും....കണ്ണീരുമായി കഴിയുന്ന അവരുടെ കുടുംബത്തിനും നമ്മുക്ക് നല്‍കാനുളളത് പ്രാര്‍ത്ഥനകള്‍ മാത്രം....[www.malabarflash.com]
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.