Latest News

ആശുപത്രിയിലെ ലേബര്‍ റൂമില്‍ നഴ്‌സിന്റെ മര്‍ദ്ദനമേറ്റ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ മരിച്ചു

രോഹ്‌തെക്: [www.malabarflash.com] ആശുപത്രിയിലെ ലേബര്‍ റൂമില്‍ നഴ്‌സിന്റെ മര്‍ദ്ദനമേറ്റ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ മരിച്ചു. ചാപിള്ളയായ കുട്ടിക്ക് ജന്‍മം നല്‍കിയ ശേഷമാണ് സ്ത്രീ മരിച്ചത്. രോഹ്‌തെകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം. നഴ്‌സിന്റെ പീഡനത്തെ തുടര്‍ന്ന് സ്ത്രീ ബെഡില്‍ നിന്ന് താഴെ വീഴുകയായിരുന്നു. രോഹ്‌തെക് സ്വദേശി നീലം ആണ് ലേബര്‍ റൂമില്‍ നഴ്‌സിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് നീലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അപ്പോള്‍ മുതല്‍ ലേബര്‍ റൂമിലായിരുന്നു ഇവര്‍. എന്നാല്‍, രാത്രി 9 മണിയോടെ മാത്രമാണ് നഴ്‌സ് ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ വന്നപാടെ നഴ്‌സ് തന്റെ മകളെ ചീത്ത വിളിക്കാന്‍ തുടങ്ങിയെന്ന് നീലമിന്റെ അമ്മ പറയുന്നു. ചീത്ത വിളിക്ക് പുറമേ, മകളെ കൈകാര്യം ചെയ്യാനും തുടങ്ങി. വളരെ ക്രൂരമായ രീതിയില്‍ പരിശോധിച്ച ശേഷം അവര്‍ നീലത്തെ മര്‍ദ്ദിച്ചതായും അമ്മ സരോജ് റാണി പറഞ്ഞു. കൂടെയുണ്ടായിരുന്ന തന്നോടും മോശമായാണ് നഴ്‌സ് പെരുമാറിയതെന്ന് അമ്മ സരോജ് റാണി പറഞ്ഞു.

നീലത്തിന്റെ മരണത്തെ തുടര്‍ന്ന് ക്ഷുഭിതരായ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. ചാപിള്ളയുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബന്ധുക്കള്‍ മൂന്ന് മണിക്കൂറോളം അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് നഴ്‌സിനെയും സെക്യൂരിറ്റിക്കാരനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.