കാഞ്ഞങ്ങാട്: [www.malabarflash.com] പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ നാരായവും തുഴയും. പോയ വര്‍ഷത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ മറയില്ലാതെ അവതരിപ്പിച്ച് കൊണ്ട് അരയി പെരുമ വീണ്ടും ശ്രദ്ധേയമാകുന്നു.
ദീര്‍ഘ വീഷണത്തിലൂടെ പൊതുവിദ്യാഭ്യാസത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ അരയി - ഒരുമയുടെ തിരുമധുരം പദ്ധതിയെ സുതാര്യമായ നിലയില്‍ പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളിലൂടെ അരയി ഗവ.യുപി സ്‌കൂള്‍ വീണ്ടും വിദ്യാഭ്യാസപെരുമയുടെ മറുവാക്കായി.
പ്രാദേശിക വിഭവങ്ങളെ സ്‌കൂള്‍ വികസനത്തിന് ആയുധമാക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന നാരായവും എഴുത്തകങ്ങള്‍ നിറഞ്ഞുപൊലിയാന്‍ കുരുന്നുകള്‍ക്ക് ചൂണ്ടു വിരലാകുന്ന തുഴയും കേരളീയ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ പുതിയ ചുവടുവെപ്പാകും.
വിദ്യാലയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന നൂറു പ്രവര്‍ത്തനങ്ങളെ ഡെമിബൈസില്‍ 32 പേജുകളില്‍ മള്‍ട്ടിക്കളറിലാണ് അച്ചടിച്ചത്. യുവതലമുറയിലെ പ്രശസ്ത നിരൂപകന്‍ വല്‍സന്‍ പിലിക്കോട്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ എന്നിവര്‍ വിലയിരുത്തുന്നു.
ഒരുക്കം, പലമ, വെളിച്ചം, അക്ഷരസദ്യ, ഇതളുകള്‍, ഉണര്‍വ്വ്, സഹവാസം, ഒപ്പം എന്നിങ്ങനെ ഇരുപത് അധ്യായങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. വിദ്യാലയത്തിലെ ഒന്നുതൊട്ട് ഏഴുവരെ ക്ലാസ്സുകളിലെ ആറു കുട്ടികളുടെ ഇനങ്ങള്‍ 64 പേജുകളിലായാണ് തുഴയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ രചനകളെ വിലയിരുത്തിക്കൊണ്ട് സി.എം.വിനയചന്ദ്രന്‍, പ്രകാശന്‍ കരിവെള്ളൂര്‍, പി.ഹരിനാരായണന്‍, കെ.വി.രവീന്ദ്രന്‍ എന്നീ എഴുത്തുകാരുടെ കുറിപ്പുകളും ഉണ്ട്.
No comments:
Post a Comment