Latest News

ഷാഹുല്‍ ഹമീദിന്റെ മൃതദേഹം കബറടക്കി; നാല് പേര്‍ കസ്റ്റഡിയില്‍

ഉദുമ: [www.malabarflash.com]സഹോദരനോടൊപ്പം ബൈക്കില്‍ മരണ വീട്ടിലേക്ക് പോകുമ്പോള്‍ അക്രമികള്‍ അടിച്ച് കൊലപ്പെടുത്തിയ മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വട്ടേഴ്‌സില്‍ തമാസിക്കുന്ന അബൂബക്കറിന്റെ മകന്‍ ഷാഹുല്‍ ഹമീദിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മുക്കൂട് കാരക്കുന്ന് മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

മംഗലാപുരത്ത് നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂക്കൂടിലുളള ബന്ധുവീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ നുറുകണക്കിനാളുകളാണ് എത്തിയിരുന്നത്. രണ്ട് വയസ്സുളള മകള്‍ മിന ഫാത്തിമയും ഒരു വയസ്സുളള സനമോളും പ്രിയപ്പെട്ട ഉപ്പാക്ക് അന്ത്യചുംബനം നല്‍കാനെത്തിയതോടെ കൂടി നിന്നവരുടെ ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ഉദുമ പടിഞ്ഞാറിലെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കിലൂടെ പോകുമ്പോഴാണ് ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപത്ത് വെച്ച് ഒരു സംഘം അക്രമികള്‍ ബൈക്ക് തടഞ്ഞ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേററ ഷാഹുല്‍ ഹമീദ് മംഗലാപുരം ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
അതിനിടെ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാക്യാരയിലെ നാല് യുവാക്കളെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നാലാംവാതുക്കലിലെ യുവാവടക്കം 12 പേര്‍ക്കെതിരെയാണ് കൊലക്കുററത്തിന് കേസെടുത്തിരിക്കുന്നത്. ചില പ്രതികളെ കുറിച്ച് ബാദുഷ പോലീസിന് മൊഴിനല്‍കയതായാണ് സൂചന. ഹോസ്ദുര്‍ഗ് സി.ഐ യു പ്രേമനാണ് അന്വേഷണ ചുമതല.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.