Latest News

സിസേറിയനു ശേഷം സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ചു !

ജോര്‍ദ്ദാന്‍: [www.malabarflash.com] സിസേറിയനു ശേഷം സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍ തന്റെ മൊബൈല്‍ ഫോണ്‍ മറന്നു വച്ചു.. ഒരു കോമഡി ഷോയിലെ ഡയലോഗാണെന്നു വിചാരിക്കേണ്ട. നടന്ന സംഭവമാണ്. ജോര്‍ദാനിലെ ഹനാന്‍ മഹ്മൂദ് അബ്ദുല്‍ കരീം എന്ന മുപ്പത്തിയാറുകാരിയ്ക്കാണ് ഡോക്ടറില്‍ നിന്നും വിചിത്രമായ അനുഭവമുണ്ടായത്.

ഏപ്രില്‍ 24 നാണ് പ്രസവത്തിനായി അമ്മാനിലെ ഒരു സ്വകാര്യആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിക്കുന്നത്. സിസേറിയനിലൂടെ ആരോഗ്യവാനായി ഒരു ആണ്‍കുട്ടിയ്ക്കു ഹനാന്‍ ജന്‍മം നല്‍കി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ യുവതിയ്ക്കു വയറ്റില്‍ വിറയല്‍ അനുഭവപ്പടുകയായിരുന്നു. സഹിക്കാനാകാത്ത വേദനയും ഉണ്ടായി. ഉടന്‍ തന്നെ പ്രസവം നടന്ന അതേ ആശുപത്രിയില്‍ത്തന്നെ ഹനാനും അമ്മ മജീദ അബ്ദുല്‍ ഹമീദും എത്തി കാര്യം ബോധിപ്പിച്ചു. എന്നാല്‍ ഇവിടെ കാര്യമായി പരിചരണം ലഭിച്ചില്ലെന്നു ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു പോയി. ഇവിടെ നിന്നും നടത്തിയ എക്‌സറേ പരിശോധനയിലൂടെ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കണ്ടെത്തുകയും അടിയന്തിര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്‌തെന്നു യുവതിയുടെ അമ്മ പറഞ്ഞു. 

സംഭവം വന്‍വിവാദമാകുകയും ജോര്‍ദാനിയന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ചെയ്തു.
Advertisement

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.