Latest News

യു.എ.പി.എ.ക്കെതിരായ പോരാട്ടത്തില്‍ മുസ്ലിം ലീഗ് മുന്നിരയിലുണ്ടാകും: സിറാജ് സേഠ്

കാസര്‍കോട്: [www.malabarflash.com] നിരപാരിധികളെ പോലും വേട്ടയാടുകയും പ്രതികാരങ്ങള്‍ തീര്‍ക്കാന്‍ മറയാക്കുകയും ചെയ്യുന്ന യു.എ.പി.എ. കരിനിയമത്തിനെതിരെ ശക്തമായി പോരാടാന്‍ മുസ്‌ലിംലീഗ് മുന്‍നിരയിലുണ്ടാകുമെന്ന് ദേശീയ സെക്രട്ടറി സിറാജ് സേഠ് പറഞ്ഞു.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങളും എസ്.സി, എസ്.ടി. വിഭാഗങ്ങളും ആദിവാസികളും വരെ ഈ നിയമത്തില്‍ കുടുങ്ങി ജയിലില്‍ കഴിയുകയാണ്. ഇത്തരം കരിനിയമത്തിനെതിരെ പോരാടാന്‍ യുവാക്കള്‍ രംഗത്തുവരണമെന്നും സിറാജ് സേഠ് പറഞ്ഞു. എം.എസ്.എഫ്. കാസര്‍കോട് ജില്ലാ സമ്മേളനം പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മജീദ് തളങ്കര നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളെ അവിടത്തെ ഭരണകൂടം പീഡിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തി ഇന്ത്യയില്‍ നിന്നും അവരെ ആട്ടിയോടിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടന്നുവരുന്നു. രാജ്യത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ഏറെ ത്യാഗം ചെയ്ത മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. മുസ്‌ലിംകള്‍ ഒരിക്കലും തീവ്രവാദികളല്ല. തീവ്രവാദത്തിനെതിരെ പോരാടാനാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ പേരില്‍ ഇപ്പോള്‍ രൂപപ്പെട്ടുവന്ന ഐ.എസ്.ഐ. എന്ന ഭീകര സംഘടന സാമ്രാജ്യത്വ ശക്തികളുടെ ജാരസന്തതിയാണ്. ഈ സംഘടനക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്നും ഇബ്രാഹിം സേഠ് പറഞ്ഞു.

സമൂഹത്തിന് ദിശാബോധം നല്‍കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണം. വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നഷ്ടപ്പെട്ടാല്‍ സമൂഹത്തിന് ആപത്താണ്. രാജ്യത്തെ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അത്താണിയായി പുതു തലമുറ ഉയര്‍ന്നുവരണം. അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ബെസ്റ്റ് സിറ്റിസണ്‍ അവാര്‍ഡ് ജേതാവ് എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് ടി.പി.അഷ്‌റഫലിക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉപഹാരം നല്‍കി.

കുളിക്കുന്നതിനിടയില്‍ ചെറുവത്തൂര്‍ പയ്യങ്കി പനക്കാ പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താണ രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിച്ച റാസിഖ്, ഹബാസ്, മുഹമ്മദ് ഷമീര്‍ എന്നീ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ ആദരിച്ചു. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ അഡ്വ. പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് ടി.പി. അഷ്‌റഫലി പ്രമേയ പ്രഭാഷണം നടത്തി. സമ്മേളന സോവനീര്‍ ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ്ഹാജി പ്രകാശനം ചെയ്തു. 


മുന്‍ എം.പി. ഹമീദലി ഷംനാട്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിമാരായ അസീസ് കളത്തൂര്‍, ഫസല്‍ വയനാട്, കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് യു.പ്രതീപ് കുമാര്‍, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കെ.എം.ശംസുദ്ദീന്‍ഹാജി, സെക്രട്ടറി എം.അബ്ദുല്ല മുഗു, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് പ്രസംഗിച്ചു. എല്‍.എ.മഹമൂദ് ഹാജി, എം.എസ്. മുഹമ്മദ്കുഞ്ഞി, വി.കെ.പി.ഹമീദലി, ബഷീര്‍ വെള്ളിക്കോത്ത്, എ.എ.ജലീല്‍, എം.അബ്ബാസ്, കെ.ബി.എം. ഷെരീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, എ.എം.കടവത്ത്, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ഹമീദ് ബെദിര, കെ.പി. മുഹമ്മദ് അഷ്‌റഫ്, ഖാദര്‍ ചെങ്കള, ലുക്മാന്‍ തളങ്കര, അഷ്‌റഫ് നീര്‍ച്ചാല്‍, നവാസ് കുഞ്ചാര്‍, ആസിഫലി കന്തല്‍, ഇര്‍ഷാദ് പടന്ന, സയ്യിദ് മുംതസിര്‍ തങ്ങള്‍, സാദിഖുല്‍ അമീന്‍, അഷ്ഫാഖ്തുരുത്തി, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, സിദ്ദീഖ് ദണ്ഡഗോളി, സി.ഐ.എ. ഹമീദ്, ഫായിസ് കവ്വായി, സയ്യിദ് ഹാദി തങ്ങള്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, എ.കെആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, അസ്‌ലം പടന്ന, കബീര്‍ ചെര്‍ക്കള, ബാത്തിഷ പൊവ്വല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.