Latest News

12ാം വയസ്സില്‍ സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കുഞ്ഞിന് ജന്മം നല്‍കി; 21ാം വയസ്സില്‍ അമ്മയുടെ ആത്മകഥ പുറത്ത്‌

സഹോദരനാല്‍ പീഡിപ്പിക്കപ്പെടുകയും 12ാം വയസ്സില്‍ പ്രസവിക്കുകയും ചെയ്ത ട്രീസ മിഡില്‍ടണിന്റെ ആത്മകഥയ്ക്ക് വന്‍ ഡിമാന്‍ഡ്. 21 വയസ്സിനിടെ താന്‍ അനുഭവിക്കേണ്ടിവന്ന ദുരന്ത ജീവിതങ്ങളാണ് മകള്‍ ആനിക്ക് സമര്‍പ്പിച്ച ആത്മകഥയില്‍ ട്രീസ വിവരിക്കുന്നത്. കുരുന്നുപ്രായത്തിലാണെങ്കിലും താന്‍ നൊന്തുപ്രസവിച്ച മകളെ ദത്തു നല്‍കേണ്ടിവന്നപ്പോഴുണ്ടായ ഹൃദയവേദന 'ട്രീസ, 12കാരിയായ അമ്മ' എന്ന പുസ്തകത്തില്‍ അവര്‍ വരച്ചുകാട്ടുന്നു.[www.malabarflash.com]

സ്‌കോട്ട്‌ലന്‍ഡിലെ ബ്രോക്‌സ്‌ബേണ്‍കാരിയാണ് ട്രീസ. മൂത്ത സഹോദരന്‍ ജെയ്‌സണില്‍ നിന്നാണ് ട്രീസ ഗര്‍ഭം ധരിച്ചത്. തന്നെ സഹോദരന്‍ ബലാല്‍സംഗം ചെയ്ത കാര്യം അവര്‍ രഹസ്യമാക്കിവെയ്ക്കുകയായിരുന്നു. എന്നാല്‍, 2009ല്‍ നടന്ന ഡി.എന്‍.എ പരിശോധനയില്‍ പിതൃത്വം തെളിയുകയും ജെയ്‌സണെ നാലുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

12 വയസ്സിനിടെ താന്‍ അനുഭവിക്കേണ്ടിവന്ന വ്യഥകള്‍ ട്രീസയുടെ ജീവിതത്തെ ഉലച്ചുകളഞ്ഞു. ആനിയുടെ വരവിന് ശേഷം മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ലോകത്തായിരുന്നു അവള്‍. വര്‍ഷങ്ങളോളം കെയര്‍ഹോമില്‍ കഴിയേണ്ടിവന്നതോടെ മകളെപ്പോലും നഷ്ടപ്പെട്ടു. മകളെ ദത്തുനല്‍കേണ്ടിവന്നു. ഒരുദിവസം മകള്‍ തനിക്ക് മാപ്പുനല്‍കുമെന്ന പ്രതീക്ഷയിലാണ് ട്രീസ ഇപ്പോള്‍,

സ്വന്തം അമ്മാവനാണ് തന്റെ പിതാവെന്ന യാഥാര്‍ഥ്യം തിരിച്ചറിയേേുമ്പാള്‍ അതുള്‍ക്കൊള്ളാന്‍ മകള്‍ക്കാവുമോ എന്ന ആശങ്ക ട്രീസയ്ക്കുണ്ട്. അത്തരം കാര്യങ്ങള്‍ പുസ്തകത്തിലൂടെ ലോകത്തെ അറിയിച്ചതിന് മകള്‍ തന്നോട് പിണങ്ങുമോ എന്ന ആശങ്കയുമുണ്ട്. എന്നാല്‍, ആ സാഹചര്യം മകള്‍ക്ക് മനസ്സിലാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

മകളെ നഷ്ടമായിട്ട് ഏറെക്കാലമായെങ്കിലും അവളെ താന്‍ മറന്നിട്ടില്ലെന്ന് ട്രീസ പുസ്തകത്തില്‍ പറയുന്നു. തന്റെ ചിന്തകളില്‍ എല്ലായ്‌പ്പോഴും മകളുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് താന്‍ ആലോചിക്കുന്നതും അവളെക്കുറിച്ചുതന്നെ. പുലര്‍ച്ചെ ഉണരുമ്പോഴും മനസ്സില്‍ മകള്‍ നിറഞ്ഞുനില്‍ക്കുന്നുപുസ്തകത്തില്‍ ട്രീസ എഴുതുന്നതിങ്ങനെ.

തന്റെ വളര്‍ത്തച്ഛന്മാര്‍ ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിക്കുശേഷമാണ് മൂത്ത സഹോദരനായ ജെയ്‌സണ്‍ ട്രീസയെ വിളിച്ചിറക്കുക്കൊണ്ടുപോകുന്നതും ബലാല്‍സംഗം ചെയ്യുന്നതും. 11ാം വയസ്സിലായിരുന്നു അത്. എന്നും സൈക്കിളോടിച്ച് കളിക്കാന്‍ പോകുന്ന സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് ജെയ്‌സണ്‍ സഹോദരിയെ ബലാല്‍സംഗം ചെയ്തത്. പ്രസവിക്കുന്നതുവരെ സഹോദരന്റെ പേര് ട്രീസ പുറത്തുവിട്ടിരുന്നില്ല.

ഒരിക്കല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന സമയത്താണ് അമ്മയോട് ഇക്കാര്യം ട്രീസ തുറന്നുപറയുന്നത്. സംഗതി പുറംലോകമറിഞ്ഞതോടെ പൊലീസെത്തുകയും ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. സഹോദരിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ജയ്‌സണ്‍ ജയിലിലാവുകയും ചെയ്തു. ഇതും ട്രീസയുടെ ജീവിതത്തെ കൂടുതല്‍ നാശങ്ങളിലേക്ക് നയിച്ചു.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.