Latest News

കരിപ്പൂരില്‍ തര്‍ക്കം സ്ഥിരം സംഭവം -പരിക്കേറ്റ ഉദ്യോഗസ്ഥന്‍

കോഴിക്കോട്: [www.malabarflash.com] സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും തമ്മില്‍ കരിപ്പൂര്‍ എയര്‍പേര്‍ട്ടില്‍ തര്‍ക്കം സ്ഥിരമാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍.

കരിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന തിരുവല്ല സ്വദേശി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസാണ് (57) ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇദ്ദേഹത്തോടൊപ്പം സൂപ്പര്‍വൈസര്‍ അജികുമാറിനെയും (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകന്‍ അജികുമാറിനെ സുരക്ഷാ വിഭാഗക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് സണ്ണി പറഞ്ഞു. പരിക്കേറ്റ് വീണ അദ്ദേഹത്തെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ് വിളിക്കാന്‍ പോകവെ സുരക്ഷാ വിഭാഗക്കാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഓടാന്‍ പറഞ്ഞു.

പെട്ടെന്ന് ഓടാന്‍ പറ്റാത്ത തന്നെ ക്രൂരമായി മര്‍ദിച്ചു. നാഭിക്കും മുഖത്തും ബൂട്ടിട്ട് ചവിട്ടി. അജികുമാറിനും മര്‍ദനമേറ്റതായും സണ്ണിതോമസ് പറഞ്ഞു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.