Latest News

കോടതിയില്‍ നെഞ്ചുവേദനയനുഭവപ്പെട്ട ജഡ്‌ജി ആശുപത്രിയില്‍ മരിച്ചു

കോട്ടയം: [www.malabarflash.com] വിജിലന്‍സ്‌ കോടതി സ്‌പെഷല്‍ ജഡ്‌ജി കോഴിക്കോട്‌ പാറോപ്പടി വിഷ്‌ണുലോകം വീട്ടില്‍ ഇ.ബി. രാജന്‍ (55) നിര്യാതനായി. ചൊവ്വാഴ്‌ച വൈകുന്നേരം കോടതിയില്‍വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. 

കഴിഞ്ഞ ദിവസമാണ്‌ വയനാട്‌ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയായി പ്രമോഷന്‍ ലഭിച്ചത്‌. അടുത്ത ആഴ്‌ച കോട്ടയത്തെ ചുമതല വിട്ടു വയനാട്ടിലേക്ക്‌ പോകാനിരിക്കുകയായിരുന്നു. കാസര്‍കോട് എം.എ.സി.ടി ജഡ്‌ജിയായിരിക്കെയാണ്‌ കോട്ടയത്ത്‌ വിജിലന്‍സ്‌ ജഡ്‌ജിയായി നിയമനം ലഭിച്ചത്‌. 

കോട്ടയത്ത്‌ വാരിശേരി പയ്യില്‍ ബില്‍ഡിംഗിലായിരുന്നു താമസം. കോഴിക്കോട്‌ മജിസ്‌ട്രേറ്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീടു ലക്ഷദ്വീപ്‌ മുന്‍സിഫായി. കോട്ടയം മൊബൈല്‍ (ജൂഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ രണ്ട്‌) മജിസ്‌ട്രേറ്റ്‌, നെടുമങ്ങാട്‌ സബ്‌ ജഡ്‌ജി, തലേശേരി സിജെഎം, തലശേരി എംഎസിടി ജഡ്‌ജി, തലശേരി ഫാമിലി കോടതി ജഡ്‌ജി, കോഴിക്കോട്‌ ഫാമിലി കോടതി ജഡ്‌ജി എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭാര്യ: അനിത രാജന്‍. മക്കള്‍: കൃഷ്‌ണരാജ്‌ (എല്‍എല്‍ബി വിദ്യാര്‍ഥി മംഗലാപുരം), അര്‍ജുന്‍ രാജ്‌ (പ്ലസ്‌ വണ്‍വിദ്യാര്‍ഥി). 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.