Latest News

ജവാന്‍െറ മൃതദേഹത്തോട് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അനാദരവ്

കോഴിക്കോട്:[www.malabarflash.com] സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സി.ഐ.എസ്.എഫ് ജവാന്‍െറ മൃതദേഹത്തോട് മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അനാദരവ്. മുഖത്തേറ്റ മുറിവിന്‍െറ എക്സ്റേ എടുക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോയ മൃതദേഹം തിരിച്ചുകൊണ്ടുവന്നത് മഴയത്ത് തുറന്ന ട്രോളിയിലാണ്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നനയാതിരിക്കാന്‍ രണ്ടുവര്‍ഷംമുമ്പ് സി.എച്ച് സെന്‍റര്‍ മേല്‍ക്കൂരയുള്ള ട്രോളി നല്‍കിയിരുന്നു. ട്രോളി ലഭിച്ച് കുറച്ചു ദിവസങ്ങളില്‍ ഉപയോഗിച്ചുവെന്നല്ലാതെ പിന്നീടത് മൂലക്കിടുകയായിരുന്നു. ജവാന്‍െറ മൃതദേഹം കൊണ്ടുവരുന്ന ട്രോളി, മഴയത്ത് ഓടിക്കൊണ്ട് വലിക്കുകയായിരുന്നു ജീവനക്കാര്‍. 

അതേസമയം, സി.ഐ.എസ്.എഫ് ജവാന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം അധികൃതരെ കാത്തുകിടന്നത് ഒരു മണിക്കൂര്‍. സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍റ് അനില്‍ ബാലി വന്നശേഷം മാത്രമേ മൃതദേഹം കൊണ്ടുപോകൂവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. 

സി.ഐ.എസ്.എഫിന്‍െറ യൂനിറ്റ് ഉദ്യോഗസ്ഥര്‍ മൃതദേഹം സ്വീകരിച്ച് നാട്ടിലേക്കയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും സ്ഥലത്തത്തെിയില്ല. 

എംബാം ചെയ്ത മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഒരു മണിക്കൂര്‍ കാത്തിരുന്നെങ്കിലും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരത്തൊത്തതിനെ തുടര്‍ന്ന് രാത്രി ഏഴോടുകൂടി ഇന്‍ക്വസ്റ്റ് ചെയ്ത് കൊണ്ടോട്ടി സി.ഐയുടെ ഉത്തരവാദിത്തത്തില്‍ മൃതദേഹം നെടുമ്പാശ്ശേരിയിലേക്ക് അയക്കുകയായിരുന്നു.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.