കൊച്ചി:[www.malabarflash.com] കേരളത്തിലും വിദേശരാജ്യങ്ങളിലും ഒരു പോലെ പ്രദര്‍ശനം തുടരുന്ന പ്രേമം എന്ന ചിത്രത്തിന്റെ അനധികൃത പതിപ്പ് യുട്യൂബിലും സോഷ്യല്‍ മീഡിയയിലും ടൊറന്റിലുമായി പ്രചരിക്കുന്നതായി പരാതി.
സെന്‍സര്‍ കോപ്പി എന്നെഴുതിയ പതിപ്പിന്റെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ പരാതിയുമായി ആന്റി പൈറസി സെല്ലിനെ സമീപിച്ചു.
പരാതിയെക്കുറിച്ച് ആന്റി പൈറസി സെല്‍ അന്വഷണം തുടങ്ങി. ചിത്രം അപ് ലോഡ് ചെയ്ത ഒരു വ്യക്തി ആന്റി പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാറുള്ള കോപ്പിയിലാണ് സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്താറുള്ളത്. ഇതെങ്ങനെ യുട്യൂബിലെത്തി എന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment