Latest News

പാസ്‌പോര്‍ട്ടിലെ ചെറിയ തിരുത്തലുകള്‍ക്ക് പത്രപ്പരസ്യം വേണ്ട

മലപ്പുറം: [www.malabarflash.com] പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടുപേരിലോ തിരുത്തല്‍ വരുത്താന്‍ ഇനി പത്രപ്പരസ്യം വേണ്ട. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം നിര്‍ബന്ധമാണെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കി.

പേരിലെയും വീട്ടുപേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു മുന്‍പായി അതതു ജില്ലകളിലെ രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അക്ഷരത്തെറ്റുപോലെ ചെറിയ തിരുത്തലാണെങ്കില്‍ ഇനിമുതല്‍ പരസ്യം വേണ്ട.

ഭാര്യയുടെ പേരിനുശേഷം ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുക, കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരു ചേര്‍ക്കുക തുടങ്ങിയ രീതിയിലുള്ള തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ പരസ്യം ആവശ്യമില്ല. പക്ഷേ, കൃത്യമായ രേഖകള്‍ വേണം. രേഖകളുടെ അഭാവത്തിലോ അപേക്ഷകരുടെ ഉദ്ദേശ്യത്തെപ്പറ്റി സംശയം തോന്നുമ്പോഴോ പരസ്യം വേണ്ടി വരും.

Keywords: Passport, Advertisement, Chief passport officer,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.