Latest News

കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി സബ്‌സ്റ്റേഷന്‍ തൃശൂരില്‍

കോട്ടയം: [www.malabarflash.com] കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി സബ് സ്റ്റേഷന്‍ തൃശൂരിലെ മാടക്കത്തറയില്‍ നിര്‍മിക്കുന്നു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പുറത്ത് നിന്നു വാങ്ങുന്ന 2000 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാനാണ് സബ് സ്റ്റേഷന്‍. ഇതിനായി തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ 45 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായി.

വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്നും കൊണ്ടുവരാന്‍ കഴിയുന്ന കേരളത്തിലെ ആദ്യത്തെ എച്ച് വിഡിസി (ഹൈ വോള്‍ട്ടേജ് ഡയറക്ട് കറണ്ട്) സബ് സ്റ്റേഷനാണ് മാടക്കത്തറയിലേത്.

ഛത്തീസ്ഗഡില്‍ നിന്ന് തമിഴ്‌നാട്ടിലെ പുഗളൂര്‍ വഴിയാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരുന്നത്. തമിഴ്‌നാടിന് 4000 മെഗാവാട്ട് കിട്ടും. 2000 മെഗാവാട്ട് വൈദ്യുതി പുഗളൂരില്‍നിന്നും 400 കെ.വി. ലൈന്‍വഴി മാടക്കത്തറയിലേക്ക് കൊണ്ടുവരും. പവര്‍ഗ്രിഡ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. മൂന്ന് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും.

Keywords: Kerala, Electricity substation, thrissur, High Voltage Direct Carrend, Chathisgarh, thamilnadu, power Grid Corporation.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.