Latest News

എനര്‍ജി ഡ്രിങ്കില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി

അഹമ്മദാബാദ്‌: [www.malabarflash.com] ഗുജറാത്തിലെ പ്രശസ്‌തമായ എനര്‍ജി ഡ്രിങ്ക്‌ "യു സ്‌റ്റാറില്‍" ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. ഗുജറാത്ത്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ കണ്‍ട്രോള്‍ അഡിമിസ്‌ട്രേഷന്‍(എഫ്‌.ഡി.സി.എ.) നടത്തിയ പരിശോധനയിലാണ്‌ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയത്‌. 

ഒരു ലിറ്റര്‍ ബോട്ടില്‍ 100 രൂപയ്‌ക്കാണു വിപണിയിലെത്തിയിരുന്നത്‌.
മാഗി നൂഡില്‍സ്‌ വിവാദത്തെ തുടര്‍ന്നാണു കമ്മിഷണര്‍ എച്ച്‌.ജി. കോഷിയയുടെ നേതൃത്വത്തില്‍ എഫ്‌.ഡി.സി.എ. പരിശോധന നടത്തിയത്‌. വളരെ ഉയര്‍ന്ന അളവിലാണ്‌ ആല്‍ക്കഹോള്‍ സാന്നിധ്യമെന്ന്‌ അദ്ദേഹം അറിയിച്ചു.
സൗരാഷ്‌ട്ര, ഉത്തര ഗുജറാത്ത്‌ മേഖലകളില്‍ ചെറുകടകള്‍ കേന്ദ്രീകരിച്ചാണു യു സ്‌റ്റാര്‍ വിറ്റഴിച്ചിരുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം തുടര്‍നടപടിയെടുക്കുമെന്നു ഗുജറാത്ത്‌ സര്‍ക്കാര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.