Latest News

യുവതിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല; ചേരിനിവാസികള്‍ പോലീസുകാരെ മര്‍ദ്ദിച്ചു

ഭുവനേശ്വര്‍: [www.malabarflash.com] യുവതിയെ ഗര്‍ഭിണിയാക്കി സംഭവത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികള്‍ മര്‍ദ്ദിച്ചു. ഒഡീഷ ഹാല്‍ഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ് ലക്ഷ്മിസാഗര്‍ സ്‌റ്റേഷനിലെ പോലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് രജത് റേ, എസ്.ഐ അശോക് ഹന്‍സ്ഡ എന്നിവര്‍ക്ക് നേരെയായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ മര്‍ദ്ദനം.

ചേരിനിവാസി കൂടിയായ സന്തോഷ് ജെന എന്നയാള്‍ ചേരിയിലെ തന്നെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പരാതിയുമായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നെങ്കിലും പോലീസുകാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലായിരുന്നു. അടുത്ത ദിവസം സന്തോഷ് ജെന തന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ നാട്ടുകാര്‍ സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എത്തിയ പോലീസുകാരെയാണ് ചേരിനിവാസികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിടെ പോലീസുകാരെ ഓവുചാലില്‍ ജനങ്ങള്‍ തള്ളിയിടുകയും ചെയ്തു.

സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 28 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി ചര്‍ച്ചയായതോടെയാണ് സംഭവം വിവാദമായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.