Latest News

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം

അരുവിക്കര: [www.malabarflash.com] ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിന്റെ സാരി വിതരണം. അരുവിക്കര ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സെറ്റു സാരികളാണ് സ്ത്രീകള്‍ക്കു വിതരണം ചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സാരി വിതരണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി. ചടങ്ങില്‍ ഡിസിസി അംഗം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ വാര്‍ഡ് കണ്‍വന്‍ഷന്‍ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

അരുവിക്കര നിയോജകമണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളെ ആദരിക്കുന്നതിനുള്ള ചടങ്ങ് മാത്രമായിരുന്നു അത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.