Latest News

വിവാഹിതരാകുമ്പോള്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് നിയമം വേണം: വനിതാ കമ്മിഷന്‍

കണ്ണൂര്‍: [www.malabarflash.com] വിവാഹിതരാകുമ്പോള്‍ സ്ത്രീയും പുരുഷനും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന നിയമമുണ്ടാകണമെന്ന് വനിതാ കമ്മിഷന്‍. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂരില്‍ നടന്ന മെഗാ അദാലത്തില്‍ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞു.

വിവാഹധൂര്‍ത്ത് വര്‍ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഈ നിര്‍ദേശമെന്നും അവര്‍ പറഞ്ഞു. ആര്‍ഭാടമായി നടത്തുന്ന വിവാഹങ്ങളില്‍ വൈകാതെ ബന്ധം വേര്‍പെടുത്തുന്ന പ്രവണതയും കൂടുതലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ വനിതാ കമ്മിഷന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ഹെല്‍ത്ത് എന്ന പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.

കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമായതിനാലാണ് കമ്മിഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും അവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.