തിരുവനന്തപുരം: [www.malabarflash.com] ഭരണനേട്ടങ്ങള്‍ നിരത്തി യുഡിഎഫും അഴിമതി ഭരണം ഉയര്‍ത്തി എല്‍ഡിഎഫും നാടിളക്കി നടത്തിയ പ്രചാരണത്തിനൊടുവില്‍ നോട്ട നാലാം സ്ഥാനത്ത്. അരുവിക്കരയില്‍ സ്ഥാനാര്‍ഥികളില്‍ ആരെയും തങ്ങള്‍ക്ക് വേണ്ടയെന്ന ബട്ടണ്‍ അമര്‍ത്തി നിഷേധവോട്ടു ചെയ്തത് 1430 പേരാണ്.
ത്രികോണ മല്‍സരം നടന്ന അരുവിക്കരയില്‍ ആകെ 16 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ പ്രമുഖ സ്ഥാനാര്‍ഥികളായ കെ.എസ്. ശബരീനാഥന്‍, എം. വിജയകുമാര്‍, ഒ. രാജഗോപാല്‍ എന്നിവര്‍ക്കു പിന്നിലാണ് നോട്ടയുടെ സ്ഥാനം.
പി.സി. ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ. ദാസിന് 1,197 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. പിഡിപി സ്ഥാനാര്‍ഥി പൂന്തുറ സിറാജ് 803 വോട്ടുകളും നേടി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment