തിരുവനന്തപുരം: [www.malabarflash.com] അരുവിക്കരയില്‍ പി.സി. ജോര്‍ജിനും അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധ മുന്നണി സ്‌ഥാനാര്‍ത്ഥി കെ. ദാസിനും ധന നഷ്‌ടവും മാനഹാനിയും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ദാസിന് പതിനായിരം വോട്ട് ലഭിക്കുമെന്ന് ബെറ്റ് പിടിച്ച പി.സി.ക്ക് പണം നഷ്‌ടമാവും.
ജോര്‍ജിന്റെ സ്‌ഥാനാര്‍ഥി ദാസിനു പതിനായിരം വോട്ട് കിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബ്രിട്ടാസ് പറഞ്ഞതോടെയാണു തര്‍ക്കം തുടങ്ങിയത്. അത് എതിര്‍ത്ത പി.സി. ബ്രിട്ടാസുമായി 5000 രൂപയുടെ ബെറ്റാണ് പിടിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്‌കുമാറിനെ ഇരുവരും വിളിച്ച് തുക ഏല്‍പ്പിച്ചു.
ബുധനാഴ്ച വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തീര്‍പ്പ് കല്‍പിക്കാനാണ് തീരുമാനം. എന്നാല്‍ ദാസിന് നോട്ടയ്‌ക്ക് പിന്നില്‍ വെറും 1197 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ. ഇതോടെ പി.സി.യുടെ പണം നഷ്‌ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
ആം ആദ്‌മി പാര്‍ട്ടിയുടെ മാതൃകയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുത്ത സ്‌ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദാസിനെ ജോര്‍ജ് നാടാര്‍ വിഭാഗത്തില്‍ നിന്നുളള സ്‌ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. 8000 പേര്‍ പങ്കെടുത്ത വോട്ടെടപ്പില്‍ 5400 പേര്‍ ദാസിനെ സ്‌ഥാനാര്‍ത്ഥിയാക്കാന്‍ അനുകൂലിച്ചുവെന്നായിരുന്നു അവകാശവാദം. എന്നാല്‍ ദാസിന് തെരെഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം നഷ്‌ടമായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment