Latest News

പ്രതീകാത്മക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം:[www.malabarflash.com] ബിജെപി മൂളിയാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബോവക്കാനത്ത് പ്രതീകാത്മക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് പാര്‍ട്ടി നിവേദനം സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴക്കാലമായതോടെ കടവരാന്തയിലും മറ്റും അഭയം തേടുകയാണ്. ചടങ്ങില്‍ രഞ്ജിത്ത് അമ്മങ്കോട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സുനില്‍കുമാര്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ശങ്കരന്‍ ബേര്‍ക്ക സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.