Latest News

മുതഅല്ലിം സമ്മേളനത്തിന് പ്രൗഢമായ സമാപനം

കുമ്പള: [www.malabarflash.com] ദഅ്‌വാ രംഗത്ത് പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കാമെ പ്രതിജ്ഞയുമായ എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി കുമ്പള ശാന്തിപള്ളയില്‍ സംഘടിപ്പിച്ച മുതഅല്ലിം സമ്മേളനത്തിന് പ്രൗഢമായ സമാപനം.

മുതഅല്ലിമിന്റെ മാനിഫെസ്റ്റോ, മുതഅല്ലിമിന്റെ റോള്‍ , വിശുദ്ധ റമളാനിലെ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു മതവിദ്യാര്‍ത്ഥി അനിവാര്യമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി.

അബ്ദുല്ലത്തീഫ് സഖാഫി മുണ്ടിത്തടുക്ക അദ്ധ്യക്ഷത വഹിച്ചു.എസ് എസ് എഫ് ജില്ലാജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി ഉല്‍ഘാടനം ചെയ്തു. ഉമര്‍ സഖാഫി പള്ളത്തൂര്‍അബ്ദുസ്സലാം സഖാഫി പാടലടുക്ക, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, മുഹ്‌യിദ്ദീന്‍ സഖാഫി കൊടിയമ്മ, ഷംസീര്‍ സൈനി, ഖലീല്‍ ഹിമമി സഖാഫി, സിറാജ് കോട്ടക്കുന്ന്തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.