Latest News

തെരുവുനായ ശല്യത്തില്‍ നടപടി വേണം

കാസര്‍കോട്: [www.malabarflash.com] മുനിസിപ്പാലിറ്റിയില്‍ വ്യാപകമായ തെരുവുനായ ശല്യത്തില്‍ നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ ചെന്നിക്കര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അനുദിനം പെരുകിവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യരും മൃഗങ്ങളും ഭീഷണിയിലാണ്. 

സമ്മേളനം എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി പി സിദിന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ചെന്നിക്കര അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ്, സുരേഷ് നെല്ലിക്കുന്ന്, അനില്‍കുമാര്‍ ചെന്നിക്കര, കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്്ടു പരീക്ഷ വിജയികള്‍ക്ക് ഉപഹാരവും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ബി ഹരീഷ്ബാബു സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ചെന്നിക്കര ഒന്ന്: ബി ഹരീഷ്ബാബു (പ്രസിഡന്റ്), കെ പ്രണയ, പ്രദീപ് (വൈസ്പ്രസിഡന്റ്), വി വി മിഥുന്‍രാജ്, (സെക്രട്ടറി), അജിത്കുമാര്‍, പി പി അഭിലാഷ് റാവു (ജോയിന്റ് സെക്രട്ടറി).
ചെന്നിക്കര രണ്ട്: ഉണ്ണി ചെന്നിക്കര (പ്രസിഡന്റ്), കെ എം പ്രകാശ്, വിനോദ്‌രാജ് ഷെട്ടി (വൈസ് പ്രസിഡന്റ്), വിനോദ് ചെന്നിക്കര (സെക്രട്ടറി), എന്‍ അജിത്ത്കുമാര്‍, അശ്വിനി (ജോയിന്റ് സെക്രട്ടറി).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.