Latest News

അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന നന്മയുടെ കേന്ദ്രങ്ങളാണ് കെ.എം.സി.സി: യഹ് യ തളങ്കര

ഷാര്‍ജ: [www.malabarflash.com] അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന നന്മയുടെ കേന്ദ്രങ്ങളാണ് കെ.എം.സി.സി കൂട്ടായ്മകള്‍ എന്ന് യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ദുരിത ബാധിതരുടെ പ്രാര്‍ത്ഥനയാണ് കെ.എം.സി.സിയുടെ കരുത്ത്. കൂടിച്ചേരലിലൊക്കെയും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് എന്ത് ചെയ്തു നല്‍കാനാവുമെന്ന ചിന്തയാണ് ഓരോ കെ.എം.സി.സി ഘടകങ്ങളിലും ഉയരുന്നത്. അതുകൊണ്ട് തന്നെ കെ.എം.സി.സി യുടെ ലക്ഷ്യം മഹത്ത്വരമേറിയതും, പ്രവര്‍ത്തനങ്ങള്‍ നന്മ നിറഞ്ഞതാവുകയും ചെയ്യുന്നു- യഹ് യ തളങ്കര കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസി. സക്കീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ തലോടലേല്‍ക്കാത്ത ഒരു ഗ്രാമവും സംസ്ഥാനത്തില്ലെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ യു.എ.ഇ. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.

സര്‍വാംഗീകൃത സംഘടനയാണിന്ന് കെ.എം.സി.സി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെ.എം.സി.സിയെ തേടി എത്തുന്ന സഹായ അഭ്യര്‍ഥനകള്‍ തന്നെ കെ.എം.സി.സിയെ അടിസ്ഥാന വര്‍ഗം എത്രമാത്രം പ്രതീക്ഷയോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്നും അദ്ദേഹം തുടര്‍ന്നു.

ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷാര്‍ജ കെ.എം.സി.സി കമ്മിറ്റിക്കുള്ള ഉപഹാരം ഇബ്രാഹിം എളേറ്റിലില്‍ നിന്നും ഭാരവാഹികളായ അബ്ദുല്ല മല്ലശേരി, സെയ്ത് മുഹമ്മദ്, ബഷീര്‍ ഇരിക്കൂര്‍, കെ.ടി.കെ. മൂസ, ശാഫി ആലക്കോട്, നിസാര്‍ വെള്ളികുളങ്ങര, ഇഖ്ബാല്‍ അള്ളംകുളം, എ.എം. മുഹമ്മദ് നജീബ് എന്നിവര്‍ ഏറ്റുവാങ്ങി. കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര അവതരിപ്പിച്ചു. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, കെ.എച്ച്.എം അഷ്‌റഫ്, ബഷീര്‍ മൗവ്വല്‍, സി.കെ റഹ് മത്തുല്ല, യൂസുഫ് ഉളുവാര്‍, കുഞ്ഞബ്ദുല്ല കാഞ്ഞങ്ങാട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ സ്വാഗതവും, ട്രഷറര്‍ ഇ.ആര്‍ മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.