Latest News

എലിസബത്ത് രാജ്ഞി മരിച്ചതായി ബിബിസി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ ട്വീറ്റ്

ലണ്ടന്‍: [www.malabarflash.com] ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മരിച്ചെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ ട്വീറ്റ് ലോകത്തെ മുള്‍മുനയിലാക്കി. ബിബിസി മാധ്യമപ്രവര്‍ത്തക അഹമന്‍ ക്വാജവരുത്തിയ തെറ്റാണ് എലിസബത്ത് രാജ്ഞിയുടെ ആരോഗ്യത്തെ പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ടെക്‌നിക്കല്‍ റിഹേഴ്‌സലിനിടെയാണ് ആകസ്മികമായി അഹമന്‍ ക്വാജ രണ്ട് വ്യാജ ട്വീറ്റ് പോസ്റ്റ് ചെയ്ത്. 'ബ്രേക്കിംഗ്: എലിസബത്ത് രാജ്ഞിയെ കിംഗ് എഡ്വാര്‍ഡ് സെവന്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു' എന്ന ആദ്യം ട്വീറ്റ് ചെയ്ത ക്വാജ എലിസബത്ത് രാജ്ഞി മരിച്ചതായി രണ്ടാമത് ട്വീറ്റ് ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ തെറ്റുപറ്റിയതായി മനസ്സിലാക്കിയ ക്വാജ മുമ്പത്തെ ട്വീറ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി അറിയിച്ച് പുതിയ ട്വീറ്റ് ചെയ്തു.
എന്നാല്‍ ക്വാജയുടെ ആദ്യ ട്വീറ്റ് പുറത്ത് വന്നതോടെ രാജ്ഞിയുടെ ആരോഗ്യത്തെ സംബന്ധിച്ച് പലവിധത്തിലുളള റൂമറുകളാണ് പ്രചരിച്ചത്. ചില മാധ്യമങ്ങള്‍ ഉടന്‍തന്നെ ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനിടെ സംഭവത്തിന്റെ നിജസ്ഥിതി ആറിയാന്‍ നൂറുകളക്കിന് അന്വേഷണങ്ങളാണ് ബേക്കിംഗ്ഹാം കൊട്ടാാരത്തിലേക്ക് എത്തിയത്.

തെറ്റുപറ്റിയതില്‍ ഖേദിക്കുന്നതായി പിന്നീട് ബിബിസി ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജകുടുംബത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ടെക്‌നിക്കല്‍ റിഹേഴ്‌സലിന്റെ ഇടയില്‍ ആകസ്മികമായി സംഭവിച്ച് പോയതാണ് ആ ട്വീറ്റെന്നും തെറ്റായ വാര്‍ത്ത പ്രചരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബിബിസിയുടെ ട്വീറ്റില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ബിബിസി അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Keywords: Britan,tweet, elizabeth queen, rumour,technical rihersal, ahaman quaja, king edward seventh, hospitalised, baking harm, BBC.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.