Latest News

സലിംരാജിനെതിരായ പരാതി പൊലീസ് അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്ത്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ സലീം രാജിനെ രക്ഷിക്കാന്‍ പൊലീസ് ഇടപടെല്‍ നടത്തിയതിനുള്ള തെളിവുകളും പുറത്ത്. കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സലിം രാജിന് അനുകൂലമായി കളമശേരി പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കേസില്‍ സലീം രാജിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കളമശേരികടകംപള്ളി ഭൂമി ഇടപാടുകളില്‍ സലീം രാജിന്റെ പങ്ക് വളരെ വ്യക്തമാണെന്നതിന്റെ തെളിവുകളാണ് സിബിഐക്ക് ലഭിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ആറ് വില്‍പ്പന കരാറുകളിലും സലീം രാജിന്റെ പേരുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഇടപാടിന്റെ ഗൂഢാലോചയ്ക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും ഉപയോഗപ്പെടുത്തിയതായും സിബിഐ അന്വേഷമത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രിയുടെയും അധികാരത്തിന്റെയും സ്വാധീനം ഉപയോഗിപ്പെടുത്തി ഇടപാടുകള്‍ക്ക് വിശ്വസനീയത വരുത്താന്‍ സലീം രാജും സംഘവും ശ്രമിച്ചുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് സിബിഐയുടെ കണ്ടെത്തലുകള്‍.

ഇടപാടുകളില്‍ അന്നത്തെ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും സിബിഐയുടെ അന്വേഷണ പരിധിയിലുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നാണ് സിബിഐ പരിശോധിക്കുന്നത്. ഇടപാട് കാലത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന് ഇതില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം സിബിഐ അന്വേഷിക്കുന്നുണ്ട്.

സലീം രാജ് നടത്തിയ ഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതിന് മുറുപിടി നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. അധികാര ദുര്‍വിനിയോഗം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.



Keywords: Chief Minister, salim raj, police, evidence, kalamasseri, sales deed, gouvernment guest house, CBI, Revenue department, IAS, T.O sooraj, Achuthanadhan, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.