Latest News

ദുബായില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ ആയിരം ദിര്‍ഹം പിഴ

ദുബായ്: [www.malabarflash.com] ദുബായുടെ മിന്നുന്ന മുഖത്തിന് എന്തെങ്കിലും ചെറിയ കോട്ടം വരുത്താന്‍ ആരെങ്കിലും ഇടയായാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും. പൊതു സ്ഥലത്തു തുപ്പിയാല്‍ ഇനി ആയിരം ദിര്‍ഹ(ഏകദേശം 17000 രൂപ)മായിരിക്കും പിഴ.

അനുമതിയില്ലാതെ പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍, പരസ്യങ്ങള്‍ എന്നിവ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയും ആയിരം ദിര്‍ഹമായിരിക്കും.

പുതിയ ചില പിഴശിക്ഷകളും നിലവില്‍ വന്നു. സമുദ്രത്തില്‍ എണ്ണ ചോരാന്‍ ഇടയാക്കിയാല്‍ മൂവായിരം ദിര്‍ഹമായിരിക്കും പിഴ. കിടനാശിനി ക്യാനുകള്‍ പൊതു മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ തള്ളിയാല്‍ അയ്യായിരം ദിര്‍ഹമായിരിക്കും ഒടുക്കേണ്ടിവരിക. 

വ്യാവസായിക മാലിന്യം, അപകടകരമായ മാലിന്യം, കെട്ടിടനിര്‍മാണത്തിന്റെയും പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ എന്നിവ പൊതു സ്ഥലത്ത് ഉപേക്ഷിച്ചാലും പതിനായിരം ദിര്‍ഹം പിഴയടയ്‌ക്കേണ്ടിവരും. പൊതു സ്ഥലത്തിട്ടു കാര്‍ കഴുകിയാല്‍ അഞ്ഞൂറു ദിര്‍ഹമായിരിക്കും പിഴ.

Keywords: Gulf News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.