Latest News

അരുവിക്കര പ്രസംഗത്തിനു മറുപടിയുമായി മേഘ്‌ന

തിരുവനന്തപുരം: [www.malabarflash.com] അരുവിക്കരയിലെ പ്രസംഗത്തില്‍ പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിശദീകരണവുമായി സീരിയല്‍ താരം വീണ്ടും. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ പോസിറ്റീവായും രസകരവുമായി കാണുന്നു. അതിലെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, താന്‍ ഉദ്ദേശിച്ചതല്ല പ്രചരിച്ചതെന്നും സീരിയല്‍ താരം മേഘ്‌ന പറഞ്ഞു.


ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണമെന്നാണ് ആഗ്രഹം. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല. അതിനു കാരണം ഇവിടുത്തെ റോഡിന്റെ അവസ്ഥയാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, കാറിലിരുന്ന് മെയ്ക്കപ്പിടാന്‍ പറ്റില്ല എന്നുള്ളതു മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചതെന്നും മേഘ്‌ന പറഞ്ഞു.


ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മേഘ്‌നയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനു വേണ്ടിയുള്ള പ്രചരണത്തിനാണ് മേഘ്‌ന അരുവിക്കരയിലെത്തിയത്.

Keywords: Kerala News, Malabarflash, Malabarnews, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.