Latest News

മൊബൈലില്‍ സംസാരിക്കവെ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

കുവൈത്ത് സിറ്റി: [www.malabarflash.com] മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് കാല്‍തെറ്റി വീണ് മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മരുതേരി ഉക്കാര്‍കണ്ടി മുഹമ്മദാണ് (42) മരിച്ചത്. പരേതനായ മൊയ്തീന്‍െറയും കദിയയുടെയും മകനാണ്. 

കഴിഞ്ഞദിവസം രാത്രി 11.30 ഓടെ മഹ്ബൂലയിലെ ഒരു കെട്ടിടത്തിലെ മുറിയില്‍ യോഗത്തില്‍ പങ്കെടുക്കവെ ഫോണ്‍ വന്നപ്പോള്‍ മൊബൈലുമായി പുറത്തേക്കിറങ്ങിയ മുഹമ്മദ് സംസാരത്തിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി താഴേക്കുവീഴുകയായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന മുഹമ്മദ് പിന്നീട് അത് വരുന്ന വ്യാഴാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നിഷാദ് (കുവൈത്ത്), സുമിന, ശര്‍ഫിന.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.