Latest News

ലൈംഗിക ബന്ധത്തിലേര്‍പെടുമ്പോള്‍ ഉച്ഛത്തില്‍ ശബ്ദമുണ്ടാക്കിയ സ്ത്രീക്ക് തടവുശിക്ഷ

ബര്‍മിംഗ്ഹാം: [www.malabarflash.com] ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഉച്ഛത്തില്‍ ശബ്ദമുണ്ടാക്കിയതിന് യുവതിക്ക് രണ്ടാഴ്ച തടവ്. കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെമ്മാ വെയ്ല്‍ എന്ന ബര്‍മിംഗ്ഹാം സ്വദേശിനിക്ക് കോടതി തടവുശിക്ഷ വിധിച്ചത്. 

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഉച്ഛത്തില്‍ കരയുകയും അമിതമായ ശബ്ദത്തില്‍ ബഹളം വയ്ക്കുകയും ചെയ്തതിനാണ് ശിക്ഷ. വെയ്‌ലിന്റെ അയല്‍ക്കാരിയുടെ പരാതിയില്‍ ബര്‍മിംഗ്ഹം കൗണ്ടി കോടതി ജഡ്ജ് എമ്മ കെല്ലിയാണ് ശിക്ഷ വിധിച്ചത്.

സാമൂഹ്യവിരുദ്ധ പെരുമാറ്റം സംബന്ധിച്ച് മുന്‍പ് കോടതി പുറപ്പെടുവിച്ച ഉത്തരവ് വെയ്ല്‍ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനിടെ ഉച്ഛത്തില്‍ ശബ്ദമുണ്ടാക്കി തനിക്ക് അലോസരം സൃഷ്ടിച്ചെന്നാണ് അയല്‍ക്കാരന്‍ പരാതിപ്പെട്ടത്. അയല്‍ക്കാരന്റെ പരാതിയില്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലും വെയ്‌ലിനെതിരെ നടപടി എടുത്തിരുന്നു. ഉച്ഛത്തല്‍ പാട്ട് വച്ചതിനും ബഹളമുണ്ടാക്കിയതിനും ശബ്ദത്തില്‍ വാതിലുകള്‍ അടയ്ക്കുകയും തുറയ്ക്കുകയും ചെയ്തും ആളുകള്‍ക്ക് ശല്യമുണ്ടാക്കിയതിനും വെയ്‌ലിനെ ശിക്ഷിച്ചിട്ടുണ്ട്.

കാമുകനുമൊത്ത് ശബ്ദത്തില്‍ വാദപ്രതിവാദം നടത്തുകയും ശബ്ദമുണ്ടാക്കിക്കൊണ്ട് വീടിനുചുറ്റും നടന്നതിനും രണ്ടാഴ്ച തടവ് വേറെയും വിധിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷ ഒരുമിച്ച് അഭിനയിച്ചാല്‍ മതി. വിധിയില്‍ വെയ്‌ലിന്റെ വയസ് ജഡ്ജ് പ്രതിപാദിച്ചിട്ടില്ലെങ്കിലും വെയ്‌ലിന് വേയ്ന്‍ എന്ന പേരില്‍ ഒരു കാമുകനുണ്ടെന്ന് പറയുന്നു. ബര്‍മിംഗ്ഹാം കൗണ്‍സിലിലെ ഒരു ഓഫീസറുടെയും പരാതി നല്‍കിയ അയല്‍ക്കാരന്റെയും വാദം കോടതി കേട്ടു.

ഇക്കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ലൈംഗിക ബന്ധത്തിലേര്‍പെടുന്ന സമയം വെയ്ല്‍ ഉച്ഛത്തില്‍ ശബ്ദമുണ്ടാക്കുകയും കരയുകയും ചെയ്തു. പത്ത് മിനിറ്റോളം ഇത് നീണ്ടുനിന്നതായും അയല്‍ക്കാരന്‍ കോടതിയില്‍ പറഞ്ഞു.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.