Latest News

വിന്‍ഡോസ് 10 ഓഗസ്റ്റ് 31ന് എത്തും; വില 7,000 രൂപ

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിലയും റിലീസിംഗ് ദിവസവും പുറത്ത്. കമ്പനി രഹസ്യമായി സൂക്ഷിച്ച വിലയും റിലീസിംഗ് ദിനം ന്യൂസ് എഗ്ഗ് ഡോട്ട് കോം ആണ് പുറത്ത് വിട്ടത്.[www.malabarflash.com]

വിവരങ്ങളനുസരിച്ച് 109 ഡോളാറാണ് (ഏകദേശം 7,000 രൂപ) വിന്‍ഡോസ് 10ന് വില വരുന്നത്. പ്രൊഫഷണല്‍ വേര്‍ഷന് 149 ഡോളറും (ഏകദേശം 9,500 രൂപ) നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് മൈക്രോസോഫ്റ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഓഗസ്റ്റ് 31 മുതല്‍ വിന്‍ഡോസ് 10 ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ മൈക്രൊസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റംസ് മേധാവി ടെറി മെയേഴ്‌സണാണ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഇതിന് ശേഷം വിന്‍ഡോസ് പുതിയ ഓഎസ് പുറത്തിറക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം 10ന്റെ നവീകരിച്ച പതിപ്പുകളായിരിക്കും മൈക്രോസോഫ്റ്റ് പുറത്തിറക്കുക. പുതിയ പതിപ്പ് ജൂലൈയില്‍ ലഭ്യമാകുമെന്നാണ് ടെറി നേരത്തെ പറഞ്ഞിരുന്നത്.

വിന്‍ഡോസ് ഏഴിനും വിന്‍ഡോസ് 8.1നും ശേഷമാണ് വിന്‍ഡോസ് 10 കമ്പനി പുറത്തിറക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍, എ.ടി.എം. മെഷിന്‍, ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍, മൈക്രോസോഫ്റ്റ് ഹോളോലെന്‍സിലും വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
Advertisement

Keywords: Tech News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.