Latest News

വീണ്ടും വിവാഹം ചെയ്യുമെന്നു പറഞ്ഞ ഭര്‍ത്താവിന്റെ കാറിന്റെ കാറ്റഴിച്ചുവിട്ടു ഭാര്യയുടെ പ്രതികാരം

മനാമ: [www.malabarflash.com] വീണ്ടുമൊരു വിവാഹംകൂടി ചെയ്യുമെന്നു പറഞ്ഞ ഭര്‍ത്താവിനോട് യുവതി പ്രതികാരം ചെയ്തത് തുടര്‍ച്ചയായ അഞ്ചു ദിവസം കാറിന്റെ കാറ്റഴിച്ചുവിട്ട്. സൗദി അറേബ്യയിലാണ് അഞ്ചു ദിവസം കാറിന്റെ കാറ്റഴിച്ചുവിട്ടു ഭാര്യ പ്രതികാരം തീര്‍ത്തത്. വേറെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് ഭര്‍ത്താവ് തമാശ പറഞ്ഞത് ഭാര്യ കാര്യമായിട്ടെടുത്തതോടെയാണ് സംഭവം.

രണ്ടാം വിവാഹമെന്നു പറഞ്ഞതു ശരിയാണെന്നു ധരിച്ച യുവതി ഭര്‍ത്താവിനെ നിരീക്ഷിച്ചതായും പ്രാദേശിക വെബ്‌സൈറ്റായ അല്‍ മര്‍സാദാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്തുപോകുന്നതു തടയുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഇതിനായി കാറിന്റെ ടയറിലെ കാറ്റഴിച്ചുവിട്ടു.

രാവിലെ ഓഫീസില്‍ പോകാന്‍ കാറെടുത്തപ്പോഴാണ് കാറ്റില്ലെന്ന കാര്യം ഭര്‍ത്താവ് തിരിച്ചറിഞ്ഞത്. തുടര്‍ന്നു കാര്‍ നന്നാക്കി ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോള്‍ വൈകുകകയും ചെയ്തു. തുടര്‍ച്ചയായ അഞ്ചു ദിവസവും ഇതു തുടര്‍ന്നപ്പോള്‍ ഓഫീസില്‍ വൈകിയെത്തുന്നതു പതിവായി. ഇതോടെ ജോലിയില്‍ പ്രശ്‌നങ്ങളുണ്ടായി. കാറിന്റെ ടയറിന്റെ കാറ്റു പോകുന്നതു പതിവാണെന്നു പറഞ്ഞപ്പോള്‍ ഭാര്യയുടെ പങ്ക് സംശയിക്കാന്‍ സുഹൃത്തുക്കള്‍ പറയുകയായിരുന്നു.

അന്നു രാത്രി ഷെഡില്‍ കാറിടാതെ പുറത്ത് വെച്ച്‌ നടന്നു വീട്ടിലെത്തിയ ഭര്‍ത്താവ് പിറ്റേന്നു നോക്കിയപ്പോള്‍ കാറിനു കുഴപ്പമൊന്നും കണ്ടില്ല. തുടര്‍ന്നു ഭാര്യയോടു ചോദിച്ചപ്പോഴാണ് താനാണ് കാറിന്റെ കാറ്റഴിച്ചുവിട്ടിരുന്നതെന്നു സമ്മതിച്ചു.

രണ്ടാം വിവാഹത്തിന് പ്രതികാരമായി ഭര്‍ത്താവിന്റെ പേരിലുള്ള കാറുമായി നിയമലംഘനം നടത്തിയ ഭാര്യ മുന്നൂറു സൗദി റിയാലിന്റെ പിഴ ഭര്‍ത്താവിന് വാങ്ങിക്കൊടുത്തത് മാസങ്ങള്‍ക്കു മുമ്പാണ്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന്റെ ആദ്യരാത്രിയിലാണ് നിരത്തിലൂടെ ട്രാഫിക് നിയമം ലംഘിച്ചു ഭാര്യ കാറോടിച്ചത്. യുവതിയും സഹോദരനും എല്ലാ റോഡുകളിലെയും ചുവപ്പു സിഗ്നലുകള്‍ മറികടന്നാണ് ഭര്‍ത്താവിന് വന്‍തുക പിഴ ഒപ്പിച്ചു പ്രതികാരം ചെയ്തത്.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.