Latest News

വ്രതം മനുഷ്യനെ സംസ്‌കരിക്കുന്നു: കബീര്‍ ബാഖവി

ദുബൈ: [www.malabarflash.com] റമസാന്‍ വ്രതം മനുഷ്യനെ സമ്പൂര്‍ണമായി സംസ്‌ക്കരിക്കുന്നു എന്ന് അഹമ്മദ് കബീര്‍ ബാഖവി പറഞ്ഞു. ഹോളി ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയില്‍ 'റമസാന്‍ പാരത്രിക മോക്ഷത്തിന്' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ആഹാര പദാര്‍ഥങ്ങളുടെ ആര്‍ഭാടങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവസരമായി റമസാനിനെ കാണുന്നവര്‍ക്ക് വ്രതം കൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. ജീവിത വിശുദ്ധിയുണ്ടെങ്കില്‍ ഏത് ശത്രുവിനെയും കീഴടക്കാന്‍ വിശ്വാസിക്ക് സാധിക്കും. നോമ്പും നമസക്കാരവുമെല്ലാം പ്രകടനപരമായ അവസ്ഥയിലേക്ക് വഴിമാറുമ്പോള്‍ ആത്മീയ ചൈതന്യമാണ് നഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഹസാം ഹംസയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിയില്‍ ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു. 

സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസലാം ബാഖവി, അന്‍വര്‍ അമീന്‍, എ.സി ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു. അഡ്വ: സാജിദ് അബൂബക്കര്‍, ഒ.കെ. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.



Keywords: Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.