കാഞ്ഞങ്ങാട്: [www.malabarflash.com] വൃക്കരോഗം ബാധിച്ച് ചികിത്സ യിലുള്ള യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ബല്ലാക്കടപ്പുറത്തെ അസൈനാറി(32)നാണ് മര്‍ദ്ദനമേറ്റത്.
ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് അസൈനാറിനെ പോലീസുകാര്‍ മര്‍ദിച്ചത്. ചെവിക്കും പുറത്തും സാരമായി പരിക്കേറ്റ ഇയാളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് അസൈനാറിനെ പോലീസുകാര്‍ മര്‍ദിച്ചത്. ചെവിക്കും പുറത്തും സാരമായി പരിക്കേറ്റ ഇയാളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച മൂന്നുമണിക്ക് കോട്ടച്ചേരിയില്‍ വച്ചാണ് അസൈനാറിന്റെ ബൈക്ക് പിടികൂടിയിത്. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ആര്‍.സി. ബുക്കിന്റെ പകര്‍പ്പും കൈയിലുണ്ടായിരുന്നില്ല. 700 രൂപ പിഴചുമത്തി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആര്‍.സി. ബുക്കും പിഴത്തുകയുമായി ഒരുമണിക്കൂറിനുശേഷം ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിയപ്പോഴാണ് രണ്ടു പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്ന് അസൈനാര്‍ പരാതിപ്പെട്ടു.
പോലീസുകാരുടെ അടികൊള്ളുമ്പോള്‍ എന്തിനാണ് തന്നെ അടിക്കുന്നതെന്ന് പലതവണ ചോദിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഫോണില്‍ തന്റെ ഫോട്ടോ എടുത്ത് ആര്‍ക്കോ അയച്ചുകൊടുക്കുന്നുണ്ടായിരുന്നുവെന്നും അസൈനാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലായ തന്നെ ഒന്നിലേറെത്തവണ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അസൈനാര്‍ പരാതിപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment