Latest News

എരഞ്ഞോളി മൂസയ്‌ക്കെതിരായ ആക്രമണം; മണല്‍മാഫിയ സംഘാംഗങ്ങള്‍ അറസ്റ്റില്‍

കണ്ണൂര്‍: [www.malabarflash.com] മണല്‍ക്കടത്തു തടയുന്നതിനിടെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മണല്‍ മാഫിയ സംഘാംഗങ്ങളായ ബഷീര്‍, കമറുദ്ദീന്‍ എന്നിവരാണു പിടിയിലായത്.

തലശേരി ചാലില്‍ കടപ്പുറത്തു നിന്നും മണല്‍ കടത്താന്‍ ശ്രമിക്കുന്നതു തടയുന്നിതിനിടെ കഴിഞ്ഞ ദിവസമാണു മൂസയ്ക്കു നേരെ ആക്രമണമുണ്ടായത്. മൂസയുടെ വീടിന് വിളിപ്പാടകലെയാണ് കടവ്. ഇവിടെനിന്നും മണലെടുക്കുന്നത് വന്‍ പരിസ്ഥിതി ഭീഷണി ഉയര്‍ത്തുന്നതായി പരാതിയുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.