ന്യൂഡല്‍ഹി[www.malabarflash.com] ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരുമാസത്തിനകം പരീക്ഷ നടത്തണമെന്നു സിബിഎസ്ഇയോടു നിര്‍ദേശിച്ചു.
ആറരലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും വിധി ബാധിക്കും. എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കില്‍ ചോര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നാലു പേര്‍ അറസ്റ്റിലുമായി. അഞ്ചിനാണു ചോര്‍ച്ച സംബന്ധിച്ച ആദ്യ വാര്‍ത്ത പുറത്തു വന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നതിനെ തുടര്‍ന്നു രണ്ടുതവണ ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു.

ഇതുവരെ അറസ്റ്റ് ചെയ്ത 12 പേരില്‍ നിന്ന് വ്യക്തമാകുന്നത് 10 സംസ്ഥാനങ്ങളിലെങ്കിലും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടാവും എന്ന് ഹരിനാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

No comments:
Post a Comment