സുള്ള്യ: [www.malabarflash.com] വൈദ്യുത പോസ്റ്റില്‍ ഇടിച്ചു തീപിടിച്ചു ടാങ്കര്‍ കത്തിനശിച്ചു. ബല്‍ത്തങ്ങാടി ലായിലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. മംഗളൂരുവില്‍ നിന്നു ഡീസലുമായി വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്.
Keywords: Karnadaka News, Malabarflash, Malabarnews, Malayalam New
മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാന്‍ ശ്രമിക്കവെ നിയന്ത്രണം തെറ്റിയ ടാങ്കര്‍ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. വൈദ്യുത ലൈനില്‍നിന്നു ടാങ്കറിന് തീപിടിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം ടാങ്കര്‍ തീഗോളമായി മാറി. അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങള്‍ എത്തി വെള്ളം ചീറ്റി 15 മിനിറ്റിനകം തീയണച്ചു.
ടാങ്കറില്‍ ഇന്ധനം നിറച്ചിരുന്നുവെങ്കിലും സ്‌ഫോടനം നടക്കാത്തത് വന്‍ ദുരന്തം ഒഴിവായി. ടാങ്കറിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ടാങ്കര്‍ മറിഞ്ഞപ്പോള്‍ തന്നെ ഡ്രൈവറും ക്ലീനറും ടാങ്കറില്‍ നിന്നു ചാടി രക്ഷപ്പെട്ടതു കാരണം ആര്‍ക്കും പരുക്കില്ല.

ബല്‍ത്തങ്ങാടി-ഗുരുവായനകെരെ ഉജിറെ പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. തീ യണച്ചതിനു ശേഷം വൈദ്യുത കമ്പിയും പോസ്റ്റുകളും മറ്റും മാറ്റിയതിനു ശേഷം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
Keywords: Karnadaka News, Malabarflash, Malabarnews, Malayalam New

No comments:
Post a Comment