Latest News

തൃക്കണ്ണാടും തീക്കാററ്

ഉദുമ: [www.malabarflash.com] ജില്ലയില്‍ ആശങ്ക പരത്തി തീക്കാറ്റ് തുടരുന്നു. ബുധനാഴ്ച തൃക്കണ്ണാട് ഭാഗത്താണ് 'ചൂടേറിയ കാറ്റെത്തിയത്. ഇവിടെ ക്ഷേത്രമുറ്റത്തെ മരങ്ങള്‍ ഉള്‍പ്പെടെ ഉണങ്ങി. കഴിഞ്ഞദിവസങ്ങളിലെ രാത്രിയായിരുന്നു തീക്കാറ്റ് വീശിയത്. രാവിലെയാണ് മരങ്ങളുടെ ഇലകളും മറ്റും വാടിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രമുറ്റത്തെ വാകമരം, ആര്യവേപ്പ്, രുദ്രാക്ഷ മരം, നമ്പ്യാര്‍ വട്ടം തുടങ്ങിയവ കരിഞ്ഞുണങ്ങി. ചൊവ്വാഴ്ച ചേരങ്കൈ കടപ്പുറത്തും ഇതേ പ്രതിഭാസമുണ്ടായിരുന്നു.

ജില്ലയിലെ കടലോരങ്ങളില്‍ പലയിടങ്ങളിലും തീക്കാറ്റു വീശിയതായി പറയുന്നു. അതിശക്തമായ കാറ്റോടെ ഇടയ്ക്കിടെ മഴ. പിന്നെ വേനല്‍. രാത്രിയില്‍ അസഹ്യമായ ചൂടു വീശുന്ന കാറ്റെത്തുന്നതായും നാട്ടുകാര്‍ പറയുന്നു. 

കാഞ്ഞങ്ങാടിന്റെ തീര പ്രദേശങ്ങളില്‍ തീക്കാറ്റ് അനുഭവപ്പെട്ടതായി ചിലര്‍ പറയുന്നുണ്ടെങ്കിലും റവന്യു വകുപ്പിന്റെ സ്ഥിരീകരണമില്ല.



Keywords: Kerala News, Malabarflash, Malabarnews, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.