Latest News

ക്ഷേത്രം അശുദ്ധമാക്കിയ സംഭവം; കേസ് അട്ടിമറിക്കാന്‍ നീക്കം :ബി.ജെ.പി

ഉദുമ: [www.malabarflash.com] മാങ്ങാട് ബാലഗോപാലക്ഷേത്രത്തില്‍ അശുദ്ധമാക്കിയ സംഭവത്തിലെ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബി.ജെ.പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വൈ. കൃഷ്ണദാസ് ആരോപിച്ചു . 

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല, ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ മൗനം സംശയത്തിന് ഇടനല്‍കുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ്സ് സിപിഎം രഹസ്യധാരണ നടത്തിയതിനാലാണ് പ്രതികള്‍ ആരാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നും, പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണ എന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Keywords: Kerala News, Malabarflash, Malabarnews, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.