Latest News

കേസുകള്‍ പിന്‍വലിക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഒന്നാംസ്ഥാനത്ത്

കാസര്‍കോട് : [www.malabarflash.com] കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 54 കേസുകള്‍ പിന്‍വലിച്ചതുള്‍പ്പടെ സംസ്ഥാനത്ത് 1191 കേസുകള്‍ പിന്‍വലിച്ചതായി ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ റി പ്പോര്‍ട്ട് പുറത്തുവിട്ടു.

ബേക്കലില്‍ പിന്‍വലിച്ച എല്ലാ കേസിലും കുറ്റപത്രം സമര്‍പ്പിച്ചവയാണ്. ഇതില്‍ 18 എണ്ണം ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേ സുകളാണ്. സംസ്ഥാനത്തെ 12 പോലീസ് ജില്ലകളിലാണ് 1191 കേസുകള്‍ പിന്‍വലിച്ചത്.
സ്ത്രീപീഡന നിരോധന നിയമവും അബ്കാരി നിയമവും അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത കേസുകളും ഇതില്‍പ്പെടും. ഇതിനു പുറമെ, 447 കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവാസന ഘട്ടത്തിലാണ്. 90 ശതമാനവും രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കേസുകളാണ് പിന്‍വലിച്ചത്.
സംസ്ഥാനത്തു 19 പോലീസ് ജില്ലകളാണുള്ളത്. മലപ്പുറം ജില്ലയില്‍ പിന്‍വലിച്ച കേസുകളുടെ കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിക്കു തന്നെ കണക്കില്ല.
പിന്‍വലിച്ച കേസുകളില്‍ 90 ശതമാനവും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ളതാണ്. ജാമ്യമില്ലാത്ത വകുപ്പു പ്രകാരം റജിസ്റ്റര്‍ ചെയ്ത 260 കേസുകളാണു മലപ്പുറത്ത് പിന്‍വലിച്ചത്.
കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതു കണ്ണൂര്‍ ജില്ലയാണ്. 2010 മുതല്‍ 2014 വരെ 243 കേസുകളാണു ഇവിടെ പിന്‍വലിച്ചിട്ടുള്ളത്. കേകോഴിക്കോട് സിറ്റിയില്‍ 97, റൂറലില്‍ 79 കേസുകള്‍ വീതം പിന്‍വലിച്ചു. കോഴിക്കോട് സിറ്റിയിലും റൂറലിലും പിന്‍വലിച്ച കേസുകള്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്.
കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതില്‍ മുമ്പില്‍ കണ്ണൂരും കോഴിക്കോട് റൂറലുമാണ്. കണ്ണൂരില്‍ 134, കോഴിക്കോട് റൂറലില്‍ 73 കേസുകള്‍ വീതം പിന്‍വലിക്കലിന്റെ ഘട്ടത്തിലാണ്. കോഴിക്കോട് സിറ്റിയില്‍ 2012 ല്‍ മാത്രം 47 കേസുകള്‍ പിന്‍വലിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.