Latest News

കെ.കെ.എം.എ കുടുംബക്ഷേമ പദ്ധതിയില്‍ 63 ലക്ഷം രൂപ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: [www.malabarflash.com] കുവൈത്ത് കേരളം മുസ്ലിം അസോസിയേഷന്‍ (കെകെഎംഎ)അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമായി മരണപ്പെട്ട ഒമ്പത് അംഗങ്ങളുടെ കുടുംബത്തിന് ആദ്യഗഡുവായി 63 ലക്ഷം രൂപ വിതരണം ചെയ്തു.
മരണപ്പെട്ട അംഗങ്ങളുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പൂര്‍ണ്ണമായ ധനസഹായവുമാണ് കെ.കെ.എം.എ നല്‍കി വരുന്നത്.
ആദ്യഗഡുവായി ഒരു കുടുംബത്തിന് 7 ലക്ഷം രൂപാവീതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍വ്വഹിച്ചു. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചരിത്രപരായ ദൗത്യം നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്ന കെ.കെ.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു. 

പാലക്കി അബ്ദുള്‍റഹ്മാന്‍ഹാജി അദ്ധ്യക്ഷത വഹിച്ചു. സുറൂര്‍ മൊയ്തുഹാജി, ടി.മുഹമ്മദ് അസ്‌ലം, ഷുക്കൂര്‍ അബൂബക്കര്‍ഹാജി, ഷുക്കൂര്‍ മണിയനടി, സി.എം.ഹമീദ്, യു.എ.ബക്കര്‍, യൂസഫ് നൂനേരി, ഹനീഫ് പടന്ന എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.