Latest News

മാങ്ങാട്ടെ അക്രമം; സമഗ്ര അന്വേഷണം നടത്തണം: യുഡിഎഫ്

ഉദുമ: [www.malabarflash.com] മാങ്ങാട്ട് ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

ഉദുമ പഞ്ചായത്ത് കരട് ലിസ്റ്റ് അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലെ അപാകത പരിഹരിക്കണെമെന്ന് യോഗം ആവശ്യപ്പെട്ടു. 

കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാസു മാങ്ങാട്, കെ. പ്രഭാകരന്‍, സത്താര്‍ മുക്കുന്നോത്ത്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ബി. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, തിലക രാജന്‍, ഹാരിസ് ബേവൂരി, കെ.വി. ശോഭന, സുകുമാരി ശ്രീധരന്‍, ശംഭു ബേക്കല്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.