Latest News

മാങ്ങാട്ടെ രാഷ്ട്രീയ പ്രശ്‌നം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ നീക്കം; ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമം

ഉദുമ: [www.malabarflash.com] മാങ്ങാട്ട് നിലനില്‍ക്കുന്ന രാഷ്‌യട്രീയ സംഘര്‍ഷത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ സാമൂഹ്യ ദ്രോഹികളുടെ ശ്രമം. മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം നടന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തിയതിനാല്‍ പ്രശ്‌നം വലിയ സംഘര്‍ഷത്തിലേക്ക് മാറുന്നത് ഒഴിവായി. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് ചീഫ് എ. ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായക്, ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ആരാധനാലയം അശുദ്ധമാക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.


കാസര്‍കോട് നിന്നുമെത്തിയ പോലീസ് നായ ക്ഷേത്രത്തിന്റെ പിറകിലുളള പറമ്പിലൂടെ ഓടി റോഡരികില്‍ നില്‍ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് എം.എല്‍.എ കെ.കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ അടക്കമുളളവര്‍ സ്ഥലത്തെത്തിയിരുന്നു. .

കോണ്‍ഗ്രസ്സ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ നിസാര പ്രശ്‌നത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാങ്ങാട്ട് വലിയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങളും മറ്റും കത്തിക്കുകയും തകര്‍ക്കുകയും തീ വെക്കുകയും ചെയ്തിരുന്നു . പോലീസിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെയും 4 സി.പി.എം പ്രവര്‍ത്തകരെയും വെളളിയാഴ്ച ബേക്കല്‍ അറസ്റ്റ് ചെയ്തിരുന്നു.
സംഘര്‍ഷമേഖലയില്‍ പോലീസ് കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടയില്‍ ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമം നടന്നത് പേലീസ് ഗൗരവത്തോടെയാണ് കാണുന്നത്. അക്രമം വളര്‍ത്താനുള്ള ശ്രമം ഏതു ഭാഗത്ത് നിന്നുമുണ്ടായാലും അത് അടിച്ചമര്‍ത്തുമെന്നും ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ പറഞ്ഞു.


Keywords: Kasaragod, Mangad, Police,  Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.