ന്യൂയോര്‍ക്ക്: [www.malabarflash.com] ലോകത്ത് ഇതാദ്യമായി തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒപ്പം ഒരേ സമയം മൂന്ന് അവയവങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണിലെ ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് മെത്തഡിസ്റ്റ് ആശുപത്രിയിലായിരുന്നു 15 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ മെയ് 22ന് നടന്നത്.
കാന്‍സര്‍ ചികില്‍സയെത്തുടര്‍ന്ന് തലയോട്ടിയില്‍ വലിയ ദ്വാരം വീണ 55 കാരനായ ജെയിംസ് ബോയ്‌സണ്‍ ആണ് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഇയാളുടെ വൃക്കയും പാന്‍ക്രിയാസും ഈ ഓപ്പറേഷന്‍ നടക്കുന്ന അതേസമയത്തുത്തു തന്നെയാണ് മാറ്റിവച്ചതും.
എല്ലാം കൂടി ഒരു ദിവസം എടുത്തു. തലയുടെ മുകള്‍ ഭാഗത്തായിരുന്നു ദ്വാരം വീണത്. ആ ഭാഗം മാറ്റി മറ്റൊരു തലയോട്ടിയുടെ ഭാഗം മൈക്രോവാസ്‌ക്കുലര്‍ ശസ്ത്രക്രിയയിലൂടെ ചേര്‍ക്കുകയായിരുന്നു, ഇതിനു മാത്രം 15 മണിക്കൂര്‍ എടുത്തു. മാറ്റിവച്ച ഭാഗത്ത് ഇപ്പോള്‍ സ്പര്‍ശിച്ചാല്‍ പോലും ബോയ്‌സണ്‍ അറിയുന്നുണ്ട്. മാത്രമല്ല ആ ഭാഗം മറ്റു ഭാഗങ്ങളെപ്പോലെ വിയര്‍ക്കുന്നുമുണ്ട്.
തലയോട്ടിയിലായിരുന്നു ബോയ്‌സണിന് കാന്‍സര്‍. അഞ്ചാം വയസില്‍ തുടങ്ങിയ പ്രമേഹത്തെത്തുടര്‍ന്ന് 1992ല്‍ ഇയാളുടെ വൃക്കയും പാന്‍ക്രിയാസും മാറ്റിവച്ചിരുന്നതാണ്. ഏറെക്കാലം മരുന്നിലായിരുന്നു നിലനില്പ്പുതന്നെ. മൂന്ന് അവയവങ്ങള്‍ ഒരേ സമയം മാറ്റിവയ്ക്കുന്നതും ഇതാദ്യമായാണ്.
Keywords: International, Malabarflash, Malabarnews, Malayalam News
Keywords: International, Malabarflash, Malabarnews, Malayalam News
No comments:
Post a Comment