Latest News

കമ്മാടം ക്ഷേത്ര കവര്‍ച്ച; പ്രതികളെ പിടികൂടിയത് അഞ്ച് ദിവസം കൊണ്ട്

വെളളരിക്കുണ്ട്: [www.malabarflash.com] കമ്മാടം ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച കേസിന് അഞ്ച് ദിവസം കൊണ്ട് തുമ്പുണ്ടാക്കി വെളളരിക്കുണ്ട് സി.ഐ: ടി.പി. സുമേഷിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ശ്രദ്ധപിടിച്ചുപററി.

പ്രമാദമായ ക്ഷേത്ര കവര്‍ച്ചാക്കേസില്‍ ഇത്രയും കുറഞ്ഞ ദിവസത്തിനുളളില്‍ പ്രതി  പിടിയിലാകുന്നത് കേരളത്തില്‍ അപൂവ്വതയാണ്. സൈബല്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ സമത്ഥമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
സുമേഷിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമായിരുന്നു അന്വേഷണം നടത്തിയത്. 

തളിറമ്പ കാഞ്ഞിരങ്ങാട് തിയ്യന്നൂര്‍ സ്വദേശിയായ സുമേഷ് നേരത്തെയും പ്രമാദമായ കേസിന്
തുമ്പുണ്ടാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് കടപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിലാഷ്‌ ദുരൂഹ സാഹചര്യത്തില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ചത് കൊലപാതകമാണെന്ന് തെളിയിച്ചത് അന്ന് ഹോസ്ദുര്‍ഗ് സി.ഐയായിരുന്ന സുമേഷ് ആയിരുന്നു.
അഡ്വക്കററ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് പി.പി. രാഘവന്റെ മകനായ സുമേഷ് നേരത്തെ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. നിലവില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.