Latest News

മകളെ കൊന്ന് അമ്മ വാട്‌സ് ആപ്പില്‍ പിതാവിന് സന്ദേശമയച്ചു

കോഴിക്കോട്: [www.malabarflash.com] ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊന്ന് ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍ സന്ദേശമയച്ചു യുവതി ആത്മഹത്യക്കു ശ്രമിച്ചു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരുവിശ്ശേരിയിലെ നൊച്ചിപ്പാട് വീട്ടില്‍ സോനു- പ്രജീഷ് ദമ്പതികളുടെ മകള്‍ ലിയയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊന്നത്. തുടര്‍ന്ന് പൂനെയില്‍ എഞ്ചിനീയറായ ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍ അയക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടനെ യുവതിയുടെ കൊച്ചിയില്‍ ജോലിചെയ്യുന്ന സഹോദരനെ പ്രജീഷ് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സുഹൃത്തുകളെയും ബന്ധുക്കളെയും വിവരം അറിയിച്ചു പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിലും യുവതിയെ അത്യാസന്ന നിലയിലും കാണപ്പെട്ടത്. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് എത്തി യുവതിയെ ആസ്പത്രിയിലേക്കു മാറ്റുകയായിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.