Latest News

ഇഫ്താര്‍ സംഗമങ്ങള്‍ ഭക്ഷ്യ മേളകളാക്കരുത് എംഇഎസ് യൂത്ത് വിംഗ്

കാസര്‍കോട്: [www.malabarflash.com] വിവിധ സംഘടനകള്‍ നടത്തിവരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ഭക്ഷ്യ മേളകളായി മാറുന്നത് റംസാനിന്റെ സംന്ദേശത്തിന് വിരുദ്ധമാണെന്ന് എംഇഎസ് യൂത്ത്‌വിംഗ് ജില്ലാ കമ്മിറ്റി ഇന്ദിരനഗര്‍ കൊര്‍ദോവ കാമ്പസില്‍ സംഘടിപ്പിച്ച റംസാന്‍ സംഗമം അഭിപ്രായപ്പെട്ടു. 

സമൂഹത്തിലെ നിര്‍ധനര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കുന്നതിനും പഠനസഹായങ്ങള്‍ നല്‍കുന്നതിനുമാണ് സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്.
എംഇഎസ് ജില്ലാ ജന. സെക്രട്ടറി ആരിഫ് കാപ്പില്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് എംഎ നജീബ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ടി.കെ ഹസീബ് ഉദുമ റംസാന്‍ സന്ദേശം നല്‍കി.

മനാഫ് എടനീര്‍, റാഫി അഡൂര്‍. ഷാനിഫ് നെല്ലിക്കട്ട,ഇല്ല്യാസ് ഹുദവി,ഖാദര്‍ കരിപ്പൊടി,ലത്തീഫ് കൊല്ലമ്പാടി,അലി ഹൈദര്‍ മഞ്ഞംപാറ,മുനവര്‍ സാഹിദ് പടുവടുക്കം പ്രസംഗിച്ചു. അസി.സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.