കാഞ്ഞങ്ങാട്: [www.malabarflash.com] ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി. രാവണീശ്വരം പെരുന്തട്ടയിലെ നാരായണന്‍ നായരുടെ മകന്‍ ഗള്‍ഫുകാരനായ സുരേഷ് ബാബുവിന്റെ ഭാര്യ ഹരിതയാണ് (20) കാമുകന്‍ പാണത്തൂരിലുള്ള അഖിലിന്റെ കൂടെ ഒളിച്ചോടിയത്.
12 ന് വൈകിട്ട് 3 മണിക്ക് ബളാന്തോടുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് രാവണീശ്വരത്തെ ഭര്‍തൃ ഗൃഹത്തില്‍ നിന്നും ഇറങ്ങിയ ഹരിത അഖിലിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു.
ബളാന്തോടിലേക്ക്ഹരിത എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പതിനാലിന് രാവിലെ അഖില്‍ സുരേഷ് ബാബുവിനെ ഗള്‍ഫിലേക്ക് വിളിച്ച് ഹരിത തന്റെ കൂടെ ഉണ്ടെന്നും അന്വേഷണം നടത്തേണ്ടെന്നും അറിയിക്കുകയായിരുന്നു.
സുരേഷ് ബാബുവിന്റെ പിതാവ് നാരായണന്‍ നായരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോ ലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.


No comments:
Post a Comment