കാസര്‍കോട്: [www.malabarflash.com] എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മറ്റി ഓരോവര്‍ഷവും നല്‍കി വരുന്ന മര്‍ഹും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക അവാര്‍ഡിന് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചിര്‍ത്തട്ടി അബൂബക്കര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തു.
നിരവധി ശിഷ്യന്മാരുടെ ഗുരുവായ അദ്ദേഹം ദയൂബന്തില്‍ ഉപരിപഠനത്തിന് ശേഷം തളങ്കര, കോട്ടപ്പുറം, ആദൂര്‍, ചിര്‍ത്തട്ടി, കുമ്പോല്‍, പെരുമ്പ, തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പത് വര്‍ഷത്തിലധികം കാലം ദര്‍സ് നടത്തിയിരുന്നു.
തലക്കടത്തൂര്‍ അവറാന്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ റഹഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രധാന ഗുരുനാഥന്മാരായിരുന്നു. ത്വരിഖത്തുകളുടെ മശായിഖുമാരോടും സമസ്തയുടെ നേതാക്കന്മാരോടും നല്ല ബന്ധം പുലര്‍ത്തിയ അദ്ദേഹം ശംസുല്‍ ഉലമയുമായി അഭേദ്യമായ ബന്ധമായിരുന്നു.
ഇപ്പോള്‍ 75 വയസ്സു പ്രായമുള്ള ഉസ്താത് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ജില്ലക്കമ്മറ്റിയുടെ ശംസുല്‍ ഉലമ അവാര്‍ഡ് കാസര്‍കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമസാന്‍ പ്രഭാഷണ സമാപന ദിവസമായ ബുധനാഴ്ച നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബദിരേ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment